Kalloor Raman Pillai(Sr)

Kalloor Raman Pillai(Sr)

Saturday, 4 October 2014

തെക്കുംകൂറിന്റെ ചരിത്രം

തെക്കുംകൂറിന്റെ ചരിത്രം
ബി.സി രണ്ടാം നൂറ്റാണ്ടു  മുതൽ ഏ.ഡി രണ്ടാം
നൂറ്റാണ്ടു വരെയുള്ള കാലഘട്ടമാണു
സംഘകൃതികളുടെ കാലഘട്ടം.ഈ കാലയളവിൽ
രചിക്കപ്പെട്ട കൃതികൾ,പ്ലിനി-ടോളമി-
പെരിപ്ലസ്സ് എന്നിവരുടെ യാത്രാവിവരണങ്ങൾ
എന്നിവ ആധാരമാക്കി കേരളത്തിന്റെ
ആദ്യകാല ചരിത്രം മസ്സിലക്കാം.കെ.ഏ.നീലകണ്ഠ ശാസ്ത്രി,വി.കനകസഭാപതിപ്പിള്ള
എന്നിവരുടെ കൃതികളിൽ നിന്നും ചിലപഴയ
താളിയോലഘ്രന്ഥ ങ്ങളിൽ നിന്നും ഈ പ്രദേശത്തെ
പറ്റി ചില വിവരങ്ങൾ ലഭിക്കും.പ്ലിനി,ടോളമി എന്നിവർ പറയുന്ന കൊട്ടനാരാ കുട്ടനാടും പാലൗറ
പാലയൂരും ആകണം.ബക്കരായ് കോട്ടയം
നഗരത്തിലെ വയസ്കരകുന്നും കേരബാത്താ കേരളപുത്രനും
ആകണം

.കൊടുങ്ങല്ലൂരിൽ പതിക്കുന്ന പെരിയാറിനു
 58 മൈൽ തെക്കുമാറിയുണ്ടായിരുന്ന ബാരിസാ
എന്ന നദി മീനച്ചിൽ ആർ ആകണം.
കോട്ടയം പട്ടണത്തിലെ വയസ്കരകുന്ന് പണ്ട്
 പത്തേമാരികൾ അടുത്തിരുന്ന തുറമുഖം ആയിരുന്നു.
അക്കാലത്ത് ചങ്ങനാശ്ശേരിക്കു സമീപമുള്ള വാഴപ്പള്ളി
കടലിനടിയിൽ ആയിരുന്നു.തുരുത്തി കര ആയിരുന്നു.
മുചിരി പട്ടണത്തിനും വയസ്കരയ്ക്കും ഇടയ്ക്കായി ടോളമി കണ്ട കടൽത്തീര കേന്ദ്രങ്ങളായ പോഡോപ്പെരൗറാ
സെമ്നി,കൊറിയൗറ
എന്നിവ ഉദയമ്പേരൂർ, ചെമ്പു കൊതവറ എന്നിവ
 ആയിരുന്നിരിക്കണം.

ഉണ്ണു നീലി സന്ദേശകാലത്ത് കടുത്തുരുത്തി
എന്ന കടൽത്തുരുത്ത് സിന്ധു ദീപം ആയിരുന്നു.വയസ്കരയ്ക്കു സമീപമുണ്ടായിരുന്ന നെൽക്കുണ്ട,നിസീണ്ടി
എന്നൊക്കെ വ്യവഹരിക്കപ്പെട്ട സ്ഥലം നീണ്ടൂർ ആയിരിക്കാം
.തെക്കും കൂറിൽ നിന്നും കുരുമുളകു കയറ്റി അയച്ചിരുന്ന പുന്നട്ട
മീനച്ചിലാറിൻ കരയിലെ പുന്നത്തുറ ആയിരുന്നിരിക്കണം.