തെക്കുംകൂർ
ഇന്നത്തെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം താലൂക്കുകളും, മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗം, കോട്ടയം ജില്ലയിലെ ഹൈറേഞ്ച് ഇവ ചേർന്ന പണ്ടത്തെ വെമ്പൊലിനാടിൻറെ തെക്കൻ ഭാഗങ്ങളായിരുന്നു തെക്കുംകൂർ രാജ്യം. ഏ.ഡി 1749 വരെ തിരുവിതാം കൂറിനും കൊച്ചിയ്ക്കും ഇടയിൽ നിലനിന്നിരുന്ന ഒരു ചെറു സ്വതന്ത്ര രാജ്യമാണിത്. വെമ്പൊലി നാട് തെക്കുംകൂറും വടക്കും കൂറായി പിരിഞ്ഞു. ഇരു രാജ്യത്തേയും രാജാക്കന്മാർ ബിംബിലീശരന്മാർ അഥവാ മണികണ്ഠന്മാർ എന്നറിയപ്പെട്ടു.
ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി,കോട്ടയം താലൂക്കുകളും തിരുവല്ലയും മീനച്ചിൽ താലൂക്കിൻറെ കുറെ ഭാഗവും ചേർന്നതായിരുന്നു തെക്കും കൂർ. ഏ.ഡി 1100 കാലത്താണ് വെമ്പൊലി എന്ന വേമ്പൻറെ നാട് (വേമ്പനാട് കായൽ ആ സ്മരണ നിലനിർത്തുന്നു) രണ്ടായി വേർപിരിയുന്നത്. തെക്കുംകൂറിൻറെ തലസ്ഥാനം വെന്നിമല, നട്ടാശ്ശേരി,മണികണ്ഠപുരം, താഴത്തങ്ങാടിതളി എന്നിവിടങ്ങളിൽ മാറിമാറി വന്നു. കാഞ്ഞിരപ്പള്ളിയിലും അവർക്കു ഇടം(കൊട്ടാരം) ഉണ്ടായിരുന്നു.കൊല്ലവർഷം മൂന്നാം ശതകത്തിൽ മുഞ്ഞനാടും നൻറുഴി നാടും അപ്രത്യക്ഷമായപ്പോൾ ആ പ്രദേശങ്ങൾ തെക്കും കൂറിലും ഓടനാട്ടിലുമായി ലയിച്ചു. മാവേലിപ്പാട്ടിൽ പരാമർശിക്കപ്പെടുന്ന മാവേലി വാണാദിരായൻറെ ശിലാശാസനം കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തിൽ ഇന്നും കാണാം.
തെക്കുംകൂറിൻറെ വടക്കേ അതിർത്തി വടക്കും കൂറും കീഴ്മല നാടും. തെക്കേ അതിർത്തി കായംകുളം.കുരുമുളക് എന്ന കറുത്തപൊന്നിൻറെ വിളനിലം ആയിരുന്നു തെക്കും കൂർ.പോർട്ടുഗീസ്സുകാരും ഡച്ചുകാരും തെക്കും കൂറിൽ കണ്ണുവച്ചു.തമിഴ്നാട്ടിലെ കുംഭകോണത്തു നിന്നും കർഷകരായ വെള്ളാളരും കാവേർപൂമ്പട്ടണത്തു നിന്നും വ്യാപാരികളായ വെള്ളാളരും കാഞ്ഞിരപ്പള്ളിയിലേക്കു കുടിയേറി.സമീപപ്രദേശങ്ങളിലേക്കു അനന്തര തലമുറകൾ കുടിയേറി കൃഷിയിടങ്ങൾ നിർമ്മിച്ചു.കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലുമവർ മധുര മീനാക്ഷി(മീനാച്ചി) ക്ഷേത്രങ്ങൾ പണിതു. തുടർന്ൻ കവണാർ എന്ന ഗൗണാർ മീനച്ചിൽ ആറായി.സ്ഥലം മീനച്ചിലും.പുണ്യാർ ഒഴുകുന്ന സ്ഥലം പൂഞ്ഞാറും ആയി.
കൊച്ചിയുടെ സാമന്തരായിരുന്നു തെക്കും കൂർ. 1663,1674 എന്നീ വർഷങ്ങളിൽ കൊച്ചിയുടെ അറിവോടെ ഡച്ചുകാർ തെക്കും കൂറുമായി സന്ധിയുണ്ടാക്കി. തിരുവിതാം കൂർ -കായംകുളം യുദ്ധത്തിൽ കായം കുളത്തെ സഹായിച്ചു എന്ന കാരണം പറഞ്ഞ് 1749 ൽ രാമയ്യൻ തെക്കും കൂർ പിടിച്ചടക്കി തിരുവിതാം കൂറിൽ ലയിപ്പിച്ചു.അടുത്ത വർഷം കവണാർ വരെയുള്ള പ്രദേശം ശ്രീപദ്മനാഭന് തൃപ്പടി ദാനം നലകയും ചെയ്തു. പിടിച്ചെടുക്കാൻ സഹായിച്ച ചെങ്ങന്നൂരിലെ വഞ്ഞിപ്പുഴ തമ്പുരാന് തെക്കുംകൂറിലെ ചിറക്കടവ്,ചേനപ്പാടി,പെരുവന്താനം പ്രദേശങ്ങൾ മാർത്താണ്ഡവർമ്മ കരമൊഴിവായി നൽകി
ref:
വിശ്വവിജ്ഞാന കോശം എൻ.ബി.എസ്സ് വാള്യം 7
No comments:
Post a Comment