പുരാതന ക്ഷേത്രങ്ങൾ
പാണ്ടിരാജ്യവുമായി നൂറ്റാണ്ടുകൾക്കു മുമ്പു മുതലേ കേരളത്തിനു ബന്ധമുണ്ടായിരുന്നു. ക്രിസ്തബ്ദം പന്ത്രണ്ടാം നൂറ്റാണ്ടിൽ തെക്കും കൂർ രാജവംശത്ത്ന് റെ ഒരു ശാഖ കാഞ്ഞിരപ്പള്ളിയിൽ സ്ഥിരതാമസമുണ്ടായിരുന്നു(ഇടം- ഈ വാക്കിൽ നിന്നാണ് പ്രസാധനരംഗത്തെ മുടിചൂടാമന്നനായ കാഞ്ഞിരപ്പള്ളിക്കാരൻ
ഡീ.സി.കിഴക്കേമുറി ഡി.സി.കിഴക്കേമുറി ഈടം എന്ന പേർ സ്വീകരിച്ചത്).കാഞ്ഞിരപ്പള്ളി,പീരുമേട്, ഈ താലൂക്കുകളും കോട്ടയം,ചങ്ങനാശ്ശേരി,മീനച്ചിൽ താലൂക്കുകളുടെ ഏതാനും ഭാഗങ്ങളും ഉൾപ്പെട്ടതായിരുന്നു തെക്കും കൂർ.കിഴക്കൻ പ്രദേശങ്ങളുടെ ഭരണം കാഞ്ഞിരപ്പള്ളി ഇടത്തിൽ പാർത്തിരുന്ന ശാഖയ്ക്കായിരുന്നു.
മധുര തുടങ്ങിയ തമിഴ് പ്രദേശങ്ങളിൽ നിന്നു സഹ്യപർവ്വത നിര കടന്ന്,മലയാള രാജ്യത്തു പ്രവേശിക്കാനുള്ള് പ്രധാന ചുരം(മലയിടുക്ക്) തേനി-കുമളി പീരുമേട് -മുണ്ടക്കയം (ഇപ്പോഴത്തെ എൻ.എച് 220 അഥവാ പഴയ കെ.കെ റോഡ്)വഴി കാഞ്ഞിരപ്പള്ളിയിൽ എത്തുക എന്നതായിരുന്നു.മലഞ്ചെരുവിലെ ഒറ്റയടിപ്പാതകളിലൂടെ മാടിൻ പുറത്ത് സാധനങ്ങൾ കയറ്റി ഇറക്കിയിരുന്നു.കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം ഇതിനു തെളിവാണ്.തെക്കും കൂറിലെ കാഞ്ഞിരപ്പള്ളിയിൽ നിന്നും ഏലം,കുരുമുളക് മുതലായവ പാണ്ടിയിലേക്കും അവിടെ നിന്നും തുണിത്തരങ്ങൾ ഇങ്ങോട്ടും ക്രയവിക്രയം ചെയ്യപ്പെട്ടിരുന്നു. കാഞ്ഞിരപ്പള്ളി കച്ച എന്ന തുണി വളരെ പ്രസിദ്ധമായിരുന്നു.തമിഴ്നാട്ടിൽ നിന്നും വന്ന കണ്ണന്നൂർ ചെട്ടികൾ എന്ന വൈശ്യവിഭാഗം ആണ് കാഞ്ഞിരപ്പള്ളിയിൽ ആദ്യം എത്തിയത്.അവർ കച്ചവടക്കാർ ആയിരുന്നു.പിന്നീട്കച്ചവടക്കാരായ മുസ്ളിമുകൾവന്നു കുടിയേറി.താമസ്സിയാതെ കനകം വിളയുന്ന കനകപ്പള്ളിയായ കാഞ്ഞിരപ്പള്ളിയിലേക്കു കർഷകരായ, വെള്ളം കൊണ്ടു കൃഷി ചെയ്യുന്ന,
വെള്ളാളർ കുടിയേറി.
കോട്ടയം പട്ടണത്തിൽ തെക്കു ഭാഗത്ത് കോടിമതയ്ക്കു സമീപമുള്ള വയസ്കര കുന്ന്
പുരാതനകാലത്ത് ചെറിയ പത്തേമാരികളും കച്ചവട നൗകകളും അടുത്തിരുന്ന ഒരു തുറമുഖ
കേന്ദ്രമായിരുന്നു.ചങ്ങനാശ്ശേരിക്കു വടക്കുള്ള വാഴപ്പള്ളി കടലിനടിയിൽ ആയിരുന്നു.അല്പം
വടക്കു മാറിയുള്ള തുരുത്തി കരയായിരുന്നു.മുചീരി പട്ടണത്തിനും വയസ്കരയ്ക്കും ഇടയ്ക്കു
ടോളമി കണ്ട പോഡോപ്പെരൗറ, സെമ്നി,കൊറിയൗറ എന്നിവ ഉദയ്മ്പേരൂർ,ചെമ്പ്(നടൻ
മമ്മൂട്ടിയുടെ ജന്മനാട്),കൊത്തേറെ(കൊതവറ) ആവാം എന്നു കനകസഭാപതി പിള്ള .എന്നാൽ
ആ പ്രദേശങ്ങളെല്ലാം പിൽക്കാലത്തുണ്ടായ വേമ്പനാടു കായലിൽ മുങ്ങ്പ്പോയതാകാനിട എന്നു
മറ്റു ചിലർ.ഉണ്ണുനീലിസന്ദേശകാലത്ത് കടുത്തുരുത്തിയുടെ പേർ സിന്ധു ദീപം എന്നായിരുന്നു.
കോട്ടയത്തെ വയസ്കരയ്ക്കു സമീപം ഉണ്ടായിരുന്നതായി എഴുതിയിട്ടുള്ള
നെൽക്കുണ്ട അഥവാ നിസീണ്ടി ഏറ്റുമാനൂരിനു സമീപമുള്ള നീണ്ടൂർ ആയിരുന്നിരിക്കണം.
വയസ്കര തുറമുഖത്തേക്കു പാലാ കുരുമുളകു ജലമാർഗ്ഗം കൊണ്ടു വന്നിരുന്നത് പുന്നട്ട
എന്ന സ്ഥലം വഴി ആയിരുന്നു എന്നു ടോളമി എഴുതി.മീനച്ചിൽ ആറിൻ കരയിലുള്ള
ഈ സ്ഥലം കിടങ്ങൂരിനടുത്തുള്ള പുന്നത്തുറ ആയിരുന്നിരിക്കണം.
“….I was glad to learn that the landing place at Kottayam is known as Vaiskarai,an dthe hill, on which the Dewan Peshkar’s court is built, is caleed Vaiskarai-hill.I cam eto know that the river which flowed through Kottayam is called Palai or Pali and this correspond to the Baris which Ptolamy places next to Bakarei. I was satisfied to find that the ancient seaport of Bakarei was identified with the village of Vaikkarai near Kottayam.I was surprised to find that the towns on the sea cost between Muziris and Makarei named by Ptolamy,viz, Podoperoura, Semne and Koreoura may be identified with Udayamperoor,Podoperous, Smbai, and Kothora which are situatedon the eastern coast of the lakewater…..
PTOLAMY
Nelkunda,the town from which pepper was exported in barges to Bakarei appears Nirkunram.It is mentioned byvarious authors,under varying forums of the name.
In Plini it is Neacyndi.It is Nelkunda in Periplus.Melkunda in Ptolamy in the Peulingerian Table,and Geographer of Ravenna ,Nilcindia.The site of this town is six miles east of Kottayam,not far from Meenachil,where the best pepper is grown to this day”
Ref:
V.Kanakasbhai Pillai,The Tamils Eighteen Hundred Years Ago pages 19-20
Asian EducationalService 1st Edn 1904
കനക സഭാപിള്ള പറയുന്ന കോട്ടയത്തെ നീർക്കുന്നം
മെഡിക്കൽകോളേജിനടുത്തുള്ള നീണ്ടൂർ ആവണം
No comments:
Post a Comment