Kalloor Raman Pillai(Sr)

Kalloor Raman Pillai(Sr)

Tuesday, 3 August 2010

അതിജീവനം

 അതിജീവനം
വേണാട്ടരചന്മാരേയും അവരുടെ പ്രജകളേയും പുന്നെല്ലിൻ ചോറൂട്ടി വളർത്തി വലുതാക്കിയിരുന്നത്
ജലസേചനം നടത്തി കൃഷി ചെയ്തിരുന്ന നാഞ്ചിനാട് വെള്ളാളർ (വേൽ+ ആളർ) ആയിരുന്നു.തിരുനെൽ വേലിയിലെ തെങ്കാശി ഊർകളിൽ നിൻ റ്‌ നാഞ്ചിനാട്ടിലേക്കു കൃഷിയിടം തേടി അധിനിവേശം നടത്തിയവരായിരുന്നു പിള്ളമാർ എന്ന ശൈവസന്തതികൾ. നാഞ്ചിനാടിനെ പൊൻ വിളയും ഭൂമിയാക്കി മാറ്റിയ അദ്ധ്വാൻശീലരായ വെള്ളാളപ്പിള്ളമാരുടെ ഇതിഹാസസമാനമായ കഥയാണ്‌ പ്രൊഫ.ഏറ്റുമാനൂർ സോമദാസൻ അതി ജീവനം എന്ന ചരിത്ര ആഖ്യായികയിലൂടെ ചുരുളഴിക്കുന്നത്. ഉഴവ വിഭാഗത്തിൽ പെടുന്ന പിള്ളമാർ വടക്ക് ആലങ്ങാടു വരെ തിരുവിതാംകൂർ ഒട്ടാകെ വ്യാപിച്ചു. അവർ കണക്കപ്പിള്ളമാരും പിള്ളയണ്ണമ്മാരും ആയി.കണ്ടെഴുത്തും കാര്യവിചാരവും അവരുടെ കുത്തകയായി. ഉദ്യോഗസ്ഥരും ജന്മിമാരും ഊരാളന്മാരും ആയി.വൈക്കം പത്മനാഭപിള്ളയെപോലുള്ള വീരദേശാഭിമാനികളും ആറുമുഖമ്പിള്ള ദളവായെപ്പോലുള്ള മികച്ച ഭരണാധികാരികളും അവരിലുണ്ടായി.ചെമ്പരാമൻപിള്ളയെ പോലുള്ള സ്വാതന്ത്ര്യസേനാനികളും മനോന്മണീയം സുന്ദരൻ പിള്ളയെപോലുള്ള പണ്ഡിതരും കവികളും അവരിലുണ്ടായി.അവരുടെ കഥയാണ്‌ അതിജീവനം.ഒപ്പം മാർത്താണ്ഡവർമ്മ ഫെയിം കള്ളിയങ്കാട്ടു നീലി എന്ന യക്ഷി, കുമാരകോവിലിലെ അക്കച്ചിക്കോവിൽ,തങ്കച്ചിക്കോവിൽ എന്നിവയുടെ ചരിത്രവും ഈ ആഖ്യായികയിലൂടെ അനാവരണം ചെയ്യപ്പെടുന്നു.
Posted by Picasa

വള്ളിയുടേയും മുരുകൻ റേയും അവരുടെ അനന്തര തലമുറയിൽ പെട്ട നാഞ്ചിക്കുറവനേയും നാഞ്ചിക്കുറവൻറെ തട്ടകമായ നാഞ്ചിനാടിനേയും അവതരിപ്പിച്ചു കൊണ്ടാണ്‌ അതിജീവനം ആരംഭിക്കുന്നത്. നല്ലപെരുമാൾ പിള്ളയുടെ നേതൃത്വത്തിൽ "ഉഴവേ എങ്കൾ വേലൈ" എന്നു പറഞ്ഞ് തെങ്കാശിയിൽ നിന്ന്
നാഞ്ചിക്കുറവൻ റെ പ്രജകളായി എത്തിയ കർഷകരായ വെള്ളാളപിള്ളമാർ മണ്ണിനെനംസ്കരിച്ച്,ഒരുനുള്ള് മണ്ണ് പ്രസാദമായി നെറ്റിയിൽ ചാർത്തി,മണ്ണു കുഴച്ച് പിള്ളയാർ പ്രതിമ നിർമ്മിച്ച്,കുത്തു വിളക്കു കൊളുത്തി പ്രണമിച്ചായിരുന്നു മണ്ണിൽ കൃഷിയിറക്കിയിരുന്നത്."ഇന്നിമേൽ,വരകപ്പോകിറ കാലം ഉങ്കളുടെ വേലൈകൾ,അടിമകൾ" എന്നു പറഞ്ഞ് മുത്തുപിള്ളയുടെ കാലത്ത് ആശ്രിതരായ പിള്ളമാർ,കാലാന്തരത്തിൽ.അധികാരദുർമ്മോഹികളായി, തൃപ്പാപ്പൂർ മൂപ്പൻ വേൾനാട് ഇളവരശിൽ നിന്നു പണക്കിഴി വാങ്ങി,കുറവരശരെ ചതിച്ച കഥ പ്രൊഫ.സോമദാസൻ വിവരിക്കുന്നു."കള്ളസത്യം ചെയ്ത വകയാ.
ഒരിക്കലും രക്ഷപെടുകയില്ല" എന്നു ചെറുപ്പത്തിൽ അമ്മൂമ്മയിൽ നിന്നു കേട്ട കുടുംബപുരാണം അനാവരണം ചെയ്യപ്പെടുകയാണ്‌ ഈചരിത്രാഖ്യായികയിൽ. ആ ചതിയെ തുടർന്ന് അനന്തര തലമുറകൾക്കു
നേരിടേണ്ടി വന്ന പ്രതിസന്ധി പരമ്പരകളും അവയെ എങ്ങിനെ അവർ അതിജീവിച്ചു എന്നതുമാണ്‌ അതിജീവനം എന്ന ആഖ്യായിക പറയുന്നത്.

ആധാരങ്ങൾ,ഉടമ്പടികൾ,തലക്കുറികൾ,പകർപ്പുകൾ എന്നിവ തയ്യാറാക്കുന്ന,ചെവിപ്പുറത്ത് ചെത്തി
ക്കൂർപ്പിച്ച എഴുത്തുകോലും കൈയ്യിൽ കടുക്കാ മഷി നിറച്ച ചിരട്ടകളുമായി പോകുന്ന പിള്ളമാരെ ഈ
ചരിത്രകഥയിലെ ആറാം അദ്ധ്യായത്തിൽ കാണാം.ആലങ്ങാടു വരെ നീണ്ടു കിടന്നിരുന്ന തിരുവിതാം
കൂറിലെ കൈപ്പുഴ മണ്ഡപത്തും വാതിലിൽ പെട്ട കുമരകം,വെച്ചൂർ,വൈക്കം,പരിപ്പ് തുടങ്ങിയ ദേശങ്ങളിലെ ജനജീവിതം,കുമരകത്തെ ചിറ്റേഴം കുടുംബം, പന്തളം കോയിക്കൽ കൊട്ടാരം വക കളരി, കൊമ്പനാനയെ ലേലം ചെയ്തു വേലുത്തമ്പി ദളവാ( കണക്കു ചെമ്പരാമൻ വേലായുധൻ) ഉൽഘാടനം ചെയ്ത ചങ്ങനാശ്ശേരി ചന്ത, ആയിരം രൂപാ ലേലം കൊണ്ട് ആനയെ വാങ്ങി വേലായുധൻ എന്നു പേരിട്ട്,വേലുത്തമ്പിയുടെ പ്രീതി സമ്പാദിച്ച് വലം കൈ ആയി മാറിയ വൈക്കം പത്മനാഭപിള്ള,അനുയായി ചെമ്പിൽ വലിയ അരയൻ, പൂർണ്ണ നാരീശ്വരനായ ഏറ്റുമാനൂർ തേവർ എന്നിവരെയെല്ലാം നമുക്ക് അതിജീവന്മ് വഴി പരിചയപ്പെടാം. ചുരുക്കത്തിൽ ഉഴവർ വിഭാഗത്തിൽ പെട്ട കൃഷീവലന്മാരും ക്ഷേത്ര
ഊരാളന്മാരും കണക്കപ്പിള്ളമാരും പാർവത്യകാരന്മാരും സ്ഥലമളവു വിദഗ്ദരുമായി മാറിയ തമിഴ്വംശജർ വെള്ളാളരുടെ ഈ ചരിത്രം ഏറെ പാരായണക്ഷമാണ്‌.

ചങ്ങനാശ്ശേരിയിലെ മലയാളം വിദ്യാപീഠം 2009 ൽ പുറത്തിറക്കിയ ഡീലക്സ് എഡീഷനു 350 രൂപയാണു വില. പേപ്പർ ബാക്ക് എഡിഷൻ താമസ്സിയാതെ പുറത്തിറങ്ങുമെന്നു പ്രൊഫ.സോമദാസൻ പറയുന്നു(ഫോൺ: 0481-240 2782 ചങ്ങനാശ്ശേരി)

No comments:

Post a Comment