തെക്കുംകൂർ ചരിത്രം
ഭാരതീയർ ശരിയായ ചരിത്രം എഴുതി സൂക്ഷിക്കാത്തവർ ആണെന്നു വിൻസ്റ്റൺ ചർച്ചിൽ പണ്ടേ
പറഞ്ഞു വച്ചിട്ടുണ്ട്.തീർച്ചയായും മലയാളികളും ആ സ്വഭാവം വച്ചു പുലർത്തി. തെറ്റായ നിഗമനങ്ങളും വികൃതവീക്ഷണങ്ങളും ഐതീഹ്യങ്ങളും കെട്ടുകഥകളും അമ്മൂമ്മക്കഥകളും ഉപയോഗിച്ച് തിരുവിതാംകൂറിലെ
മറ്റു പ്രദേശങ്ങളുടെ ചരിത്രം കെട്ടിച്ചമച്ചപ്പോഴും തെക്കും കൂറിൻ റേ യും വടക്കും കൂറിൻ റേയും അത്തരം
ചരിത്രം പോലും മലയാളികൾ എഴുതിവച്ചില്ല.
വിദേശസഞ്ചാരികളുടെ യാത്രാവിവരണങ്ങൾ, ദേവാലയങ്ങളിലെ ശിലാരേഖകൾ,അപൂർവ്വം ചില
രാജകീയ ശാസനങ്ങൾ,നാമമാത്രമായ സാഹിത്യകൃതികൾ,പഴയ നാണയങ്ങൾ,കുടക്കല്ലുകൾ,തൊപ്പിക്കല്ലുകൾ,നന്നങ്ങാടികൾ(ശവസംസ്കാരത്തിനുപയോഗിച്ചിരുന്ന ഭരണികളും കുടങ്ങളും),പഴയപാത്രങ്ങൾ എന്നിവ നൽകുന്ന സൂചനകൾ വച്ച് പഴയ തെക്കും കൂറിൻ റെ ചരിത്രം നമുക്കൊന്നു മനസ്സിലാക്കാൻ ശ്രമിക്കാം.
ഏ.ഡി 1-3 നൂറ്റാണ്ടുകൾ സംഘകാലം എന്നറിയപ്പെടുന്നു.പാണ്ഡ്യ തലസ്ഥാനമായിരുന്ന മധുരയിൽ
അഞ്ചും ആറും നൂറ്റാണ്ടുകളിൽ എപ്പോഴോ കൂടി പഴംതമിഴ്പാട്ടുകൾ പല തലക്കെട്ടുകളിൽ സമാഹരിച്ചു.
അവയാണ് സംഘം കൃതികൾ എന്നറിയപ്പെടുന്നത്- അകനാനൂറ്,പുറനാനൂറ്,ചിലപ്പതികാരം,മണിമേഘല തുടങ്ങിയവ.ഇവയിൽ ചിലത് -മാമൂലനാരുടെ കൃതികൽ- ക്രിസ്തുവിന് രണ്ടു നൂറ്റാണ്ടു മുമ്പു രചിക്കപ്പെട്ടവയാണെന്നു ചില പണ്ഡിതർ
(ഡോ.എം.ജി.എസ്സ് നാരായണൻ,സാംസ്കാരിക പശ്ചാത്തലം,സമ്പൂർൺന മലയാളസാഹിത്യചരിത്രംകറൻ റ് ബുക്സ് 2008)
സംഘകാലകൃതികളും പ്ലിനി,ടോളമി,പെരിപ്ലസ് എന്നിവരുടെ യാത്രാവിവരണങ്ങളും
കെ.ഏ.നീലകണ്ഠ ശാത്രികൾ,കനകസഭാപതിപ്പിള്ള എന്നിവരുടെ ചരിത്രങ്ങളും
തെക്കുംകൂറിനെ കുറിച്ചു ചില വിവരങ്ങൾ നൽകുന്നു.പ്ലിനിയും ടോമിയും കുട്ടനാടിനു കൊട്ടനാര
എന്നും പാലയൂരിനു പാലൗറ എന്നും വയസ്കരയ്ക്കു ബക്കരായ എന്നും കേരളപുത്രനു
കേരാബോത്താസ്യ എന്നും മറ്റുമാണ് പേർ നൽകിയിരിക്കുന്നത്.കൊടുങ്ങല്ലൂരിൽ പതിക്കുന്ന
പെരിയാറിനു ഏകദേസം 58 മൈൽ തെക്കുമാറി ബാരീസാ എന്നു മറ്റൊരു നദി ഉള്ളതായി
ടോളമി രേഖപ്പെടുത്തി.പാലാ പട്ടണത്തിനു സമീപം ശാന്തമായൊഴുകുന്ന മീനച്ചിൽ നദിയാവണം
അതെന്നു കനകസഭാപതിപിള്ള "ടമിൾസ് എയ്ടീൻ ഹൻട്രഡ് ഈയേർസ് എഗോ" എന്ന
കൃതിയിൽ പറയുന്നു
അങ്ങയുടെ ലേഖനം വായിച്ചു,ആദിത്യ വർമ്മ മണികണ്ഠരുടെ മകൻ,ചങ്ങനാശേരിയുടെ ഒരേയൊരു സർവാധികാരിയക്കാർ കുഞ്ച് ആദിത്യവർമയുടെയും തെക്കുംകൂർ തമ്പുരാട്ടിയുടെ മകളായിരുന്ന പാർവതി പെരിയവരുടെയും മകനായിരുന്നു പിള്ളൈ എന്നു സ്ഥാനം കിട്ടിയ നാരായണപിള്ള.. പുഴവാതിൽ ഇന്നും ആ തലമുയുടെ ശേഷക്കാർ താമസമുണ്ട്..
ReplyDeleteഅങ്ങയുടെ ലേഖനം വായിച്ചു,ആദിത്യ വർമ്മ മണികണ്ഠരുടെ മകൻ,ചങ്ങനാശേരിയുടെ ഒരേയൊരു സർവാധികാരിയക്കാർ കുഞ്ച് ആദിത്യവർമയുടെയും തെക്കുംകൂർ തമ്പുരാട്ടിയുടെ മകളായിരുന്ന പാർവതി പെരിയവരുടെയും മകനായിരുന്നു പിള്ളൈ എന്നു സ്ഥാനം കിട്ടിയ നാരായണപിള്ള.. പുഴവാതിൽ ഇന്നും ആ തലമുയുടെ ശേഷക്കാർ താമസമുണ്ട്..
ReplyDelete