Kalloor Raman Pillai(Sr)

Kalloor Raman Pillai(Sr)

Saturday, 26 September 2015

ചരിത്ര വായന : ഗുപ്തൻ നായർ സാറിനോടു ക്ഷമാപണ സഹിതം

ചരിത്ര വായന : ഗുപ്തൻ നായർ സാറിനോടു ക്ഷമാപണ സഹിതം: (ഗുപ്തൻ നായർ സാറിനോടു ക്ഷമാപണ സഹിതം) --------------------------------------- ഗുപ്തൻ നായർ സാർ എന്നെ പഠിപ്പിച്ചിട്ടില്ല. പക്ഷേ എനിക്കദ്ദ...

Saturday, 4 October 2014

തെക്കുംകൂറിന്റെ ചരിത്രം

തെക്കുംകൂറിന്റെ ചരിത്രം
ബി.സി രണ്ടാം നൂറ്റാണ്ടു  മുതൽ ഏ.ഡി രണ്ടാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടമാണു
സംഘകൃതികളുടെ കാലഘട്ടം.ഈ കാലയളവിൽ രചിക്കപ്പെട്ട കൃതികൾ,പ്ലിനി-ടോളമി-
പെരിപ്ലസ്സ് എന്നിവരുടെ യാത്രാവിവരണങ്ങൾ എന്നിവ ആധാരമാക്കി കേരളത്തിന്റെ
ആദ്യകാല ചരിത്രം മൻസ്സിലക്കാം.കെ.ഏ.നീലകണ്ഠ ശാസ്ത്രി,വി.കനകസഭാപതിപ്പിള്ള
എന്നിവരുടെ കൃതികളിൽ നിന്നും ചിലപഴയ താളിയോലഘ്രന്ഥ ങ്ങളിൽ നിന്നും ഈ പ്രദേശത്തെ
പറ്റി ചില വിവരങ്ങൾ ലഭിക്കും.പ്ലിനി,ടോളമി എന്നിവർ പറയുന്ന കൊട്ടനാരാ കുട്ടനാടും പാലൗറ
പാലയൂരും ആകണം.ബക്കരായ് കോട്ടയം നഗരത്തിലെ വയസ്കരകുന്നും കേരബാത്താ കേരളപുത്രനും
ആകണം.കൊടുങ്ങല്ലൂരിൽ പതിക്കുന്ന പെരിയാറിനു 58 മൈൽ തെക്കുമാറിയുണ്ടായിരുന്ന ബാരിസാ
എന്ന നദി മീനച്ചിൽ ആർ ആകണം.
കോട്ടയം പട്ടണത്തിലെ വയസ്കരകുന്ന് പണ്ട് പത്തേമാരികൾ അടുത്തിരുന്ന തുറമുഖം ആയിരുന്നു.
അക്കാലത്ത് ചങ്ങനാശ്ശേരിക്കു സമീപമുള്ള വാഴപ്പള്ളി കടലിനടിയിൽ ആയിരുന്നു.തുരുത്തി കര ആയിരുന്നു.
മുചിരി പട്ടണത്തിനും വയസ്കരയ്ക്കും ഇടയ്ക്കായി ടോളമി കണ്ട കടൽത്തീര കേന്ദ്രങ്ങളായ പോഡോപ്പെരൗറാ
സെമ്നി,കൊറിയൗറ
എന്നിവ ഉദയമ്പേരൂർ, ചെമ്പു കൊതവറ എന്നിവ ആയിരുന്നിരിക്കണം.ഉണ്ണു നീലി സന്ദേശകാലത്ത് കടുത്തുരുത്തി
എന്ന കടൽത്തുരുത്ത് സിന്ധു ദീപം ആയിരുന്നു.വയസ്കരയ്ക്കു സമീപമുണ്ടായിരുന്ന നെൽക്കുണ്ട,നിസീണ്ടി
എന്നൊക്കെ വ്യവഹരിക്കപ്പെട്ട സ്ഥലം നീണ്ടൂർ ആയിരിക്കാം.തെക്കും കൂറിൽ നിന്നും കുരുമുളകു കയറ്റി അയച്ചിരുന്ന പുന്നട്ട
മീനച്ചിലാറിൻ കരയിലെ പുന്നത്തുറ ആയിരുന്നിരിക്കണം.

Wednesday, 6 April 2011

Vazhoor(വാഴൂര്‍ ): Ponkunnam Farmers' Club: "നരി, പുലി, കടുവ" R.Gopi...

Vazhoor(വാഴൂര്‍ ): Ponkunnam Farmers' Club: "നരി, പുലി, കടുവ" R.Gopi...: "Ponkunnam Farmers' Club: "നരി, പുലി, കടുവ" R.Gopimani in Mathrubhumi Weekl...: 'നരി പുലി കടുവ R.Gopimani in Mathrubhumi Week..."

Sunday, 13 February 2011

വേണമെങ്കില്‍ ക്യാപ്സിക്കം മുളകും പാലായില്‍ കായ്ക്കും

 
Posted by Picasa

വേണമെങ്കില്‍ ക്യാപ്സിക്കം മുളകും പാലായില്‍ കായ്ക്കും
പാലാ കുരുമുളകിനു പ്രസിദ്ധം ആയിരുന്നു.കമ്പോളനിലവാരത്തില്‍ കുരുമുളകു പാലാ എന്നായിരുന്നു
പ്രമാണം. പഴയ തെക്കും കൂറിലെ സഹ്യാദ്രിസനുക്കളില്‍ വനത്തില്‍ വളര്‍ന്നിരുന്ന കറുത്തപ്പൊന്നിനെ
കാഞ്ഞിരപ്പള്ളിയിലെ മണ്ണിനോടു മല്ലിട്ടിരുന്ന കര്‍ഷകര്‍ കൃഷിചെയ്തു പാലാ കമ്പോളത്തില്‍ എത്തിച്ചിരുന്നതു
വാങ്ങാനാവണം ലന്തപ്പറുങ്കിയും
ഇങ്കിരിയേസ്സും കപ്പലില്‍ കേരളത്തില്‍ എത്തിയതു തന്നെ.പണ്ട് പാലായിയില്‍ കുരുമുളകു വില്‍പ്പന
ഇപ്പോള്‍ പാലായില്‍ പ്രിസിഷന്‍ ഫാമിംഗിലൂടെ വിദേശിയായ കാപ്സിക്കം മുളകും വിളയുന്നു.
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നു പഴമൊഴി.
നമുക്കതു തിരുത്താം-
വേണമെങ്കില്‍ കാപ്സിക്കം മുളകും പാലായില്‍ വിളയും

Tuesday, 25 January 2011

എം.എന്നും ചാലയില്‍ പണിക്കരും കൊട്ടുകാപ്പള്ളിയും

കേരളാ ക്രൂഷ്ചേവ് എം.എന്‍. ഗോവിന്ദന്‍ നായരുടെ അപദാനങ്ങള്‍ എം.എസ്സ്.രാജേന്ദ്രന്‍,ഈ .ചന്ദ്രസശേഖരന്‍ നായര്‍,
പുര്യയി ചന്ദ്രന്‍,വി.പി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ മലയാളം ജനുവരി 7 ലക്കത്തില്‍ എണ്ണിപ്പാടിയത് സന്തോഷപൂര്‍വ്വം വായിച്ചു.
പന്തിഭോജനം, പന്തളം ചേരിക്കലിലെ ഹരിജന്‍ സ്കൂള്‍,ജനയുഗം പത്രം, ഒരിന്ത്യന്‍ സംസ്ഥാനത്ത് ആദ്യമായി കമ്മ്യൂണിസ്റ്റ്
ഏകകക്ഷി ഭരണം,പിന്നെ കൂട്ടുകക്ഷി ഭരണം, ലക്ഷം വീടു-ഓണത്തിന്‌ ഒരു പറ അരി പദ്ധതികള്‍, ഇടുക്കി അണക്കെട്ട്,ഉഴാന്‍
ട്രാക്ടര്‍ എല്ലാം എല്ലാം ജനസൗഹൃദപരിപാടികള്‍.എന്നാല്‍ അത്രതന്നെ ജനസൗഹൃദമല്ലാത്ത,ജനവിരുദ്ധ എന്നു തന്നെ പറയാവുന്ന
ഒന്നു രണ്ടു പരിപാടികള്‍ കൂടി ആ തന്ത്രജ്ഞന്‍ നടപ്പാക്കി എന്ന കാര്യം മറച്ചുവച്ചു.
തിരുക്കൊച്ചി നിയമസഭയിലെ പ്രതിപക്ഷനേതാവ്,തൊഴിലാളി നേതാവ്
ടി.വി തോമസ് കേരള മുഖ്യമത്രിയാകാതെ നോക്കി.ഒരു പക്ഷേ ടി. വി ആയിരുന്നു കേരളത്തിലെ ആദ്യ മുഖ്യമന്ത്രി എന്നു വരുകില്‍
ഭരണചരിത്രം മറ്റൊരു വിധത്തിലാകുമായിരുന്നു.
കേരളത്തില്‍ കമ്മ്യുണിസ്റ്റ് ഭരണം വരും എന്നു എം.എന്‍ പ്രവചിച്ചപ്പോള്‍ പാര്‍ട്ടി അംഗങ്ങള്‍ പോലും അമ്പരന്നു എന്നതു വാസ്തവം.
എന്നാല്‍ അതിനു സഹായമായ വലിയൊരു തന്ത്രം മറച്ചു വയ്ക്കപ്പെട്ടു.സ്വന്തം ഭാര്യാപിതാവ് ചാലയില്‍ കെ.എം.പണിക്കര്‍
നല്‍കിയ വന്‍സഹായം.ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ നീണ്ടു നിവര്‍ന്നു കിടന്നിരുന്ന കേരളാംബികയുടെ കണം കാലുകള്‍-
നാഞ്ചിനാടുള്‍പ്പെടുന്ന തെക്കന്‍ തിരുവിതാം കൂര്‍- നിഷ്കരുണം വെട്ടിമാറ്റിയ ക്രൂര കര്‍മ്മം.സംസ്ഥാനപുനസംഘടനാ കമ്മീഷന്‍
ചെയര്‍മാന്‍ എന്ന നിലയില്‍ പണിക്കര്‍ അഡ്ഡേഹം പുത്രീഭര്‍ത്താവിനു കൊടുത്ത സ്ത്രീധനം.
പണിക്കരുടെ ഈ ക്രൂരപ്രവൃത്തിയെ ഏറ്റവും നിശിതമായി വിമര്‍ശിച്ചത്,വിചിത്രമെന്നു പറയട്ടെ, ഒരു പാലാക്കാരന്‍ നസ്രാണി ആയിരുന്നു.
എം.പി ആയിരുന്ന പി.ടി ചാക്കോയെ പണം കൊടുത്തു രാജിവയ്പ്പിച്ച,തിരുവിതാം കൂര്‍ ഝാന്‍സി റാണി അക്കാമ്മ ചെറിയാനു
കോണ്‍ഗ്രസ്സ് ടിക്കറ്റ് നിഷേധിക്കാന്‍ കാരണക്കാരനായ,ഇടുക്കിയില്‍ ഒരണക്കെട്ട് എന്ന ആശയം കൊണ്ടു വന്ന,പാലാപ്പട്ടണത്തിനു
പേര്‍ നല്‍കിയ പാലാത്തു ചെട്ടിയാരുടെ ആദ്യ കാല ആശ്രിതന്‍, സാക്ഷാല്‍ കൊട്ടുകാപ്പള്ളി ജോര്‍ജ് തോമസ്.പാര്‍ ല മെന്റില്‍ കൊട്ടുകാപ്പള്ളി
അക്കാലത്തു നടത്തിയ പ്രസംഗം, കേരളമെന്നു കേട്ടാല്‍ അഭിമാനപൂരിതം എന്നവസാനിപ്പിച്ച ശശിതരൂരിന്റെ വിടവാങ്ങല്‍ പ്രസംഗവുമായി
തട്ടിച്ചാല്‍ ഒന്നു മഹാമേരു ; മറ്റേത് വെറും ചുണ്ടെലി.മലയാളപാഠാവലിയില്‍ ചേര്‍ക്കേണ്ട പ്രസംഗം സി.കേശവന്റെ കോഴഞ്ച്ചേരി പ്രസ്ംഗമോ
വേലുത്തമ്പിയുടെ കുണ്ടറപ്രസംഗമോ ശശിതരൂരിന്റെ പ്രസംഗമോ അല്ല കൊട്ടുകാപ്പള്ളിയുടെ അന്നത്തെ പാര്‍ ല മെന്റ് പ്രസംഗമാണ്‍.
ജോര്‍ജ് ആലയ്ക്കാപ്പള്ളി തയ്യാറാക്കിയ"'കൊട്ടുകാപ്പള്ളി" എന്ന ജീവചരിത്രത്തില്‍
ഈ പ്രസംഗം മുഴുവനായി നല്‍കിയിട്ടുണ്ട്.ഏതാനും ഭാഗം താഴെക്കൊടുത്തിരിക്കുന്ന ബ്ലോഗില്‍ വായിക്കാം.
http://trivandrum2009.blogspot.com/2009/08/blog-post_1630.html