Kalloor Raman Pillai(Sr)
Wednesday, 4 August 2010
Tuesday, 3 August 2010
അതിജീവനം
അതിജീവനം
വേണാട്ടരചന്മാരേയും അവരുടെ പ്രജകളേയും പുന്നെല്ലിൻ ചോറൂട്ടി വളർത്തി വലുതാക്കിയിരുന്നത്
ജലസേചനം നടത്തി കൃഷി ചെയ്തിരുന്ന നാഞ്ചിനാട് വെള്ളാളർ (വേൽ+ ആളർ) ആയിരുന്നു.തിരുനെൽ വേലിയിലെ തെങ്കാശി ഊർകളിൽ നിൻ റ് നാഞ്ചിനാട്ടിലേക്കു കൃഷിയിടം തേടി അധിനിവേശം നടത്തിയവരായിരുന്നു പിള്ളമാർ എന്ന ശൈവസന്തതികൾ. നാഞ്ചിനാടിനെ പൊൻ വിളയും ഭൂമിയാക്കി മാറ്റിയ അദ്ധ്വാൻശീലരായ വെള്ളാളപ്പിള്ളമാരുടെ ഇതിഹാസസമാനമായ കഥയാണ് പ്രൊഫ.ഏറ്റുമാനൂർ സോമദാസൻ അതി ജീവനം എന്ന ചരിത്ര ആഖ്യായികയിലൂടെ ചുരുളഴിക്കുന്നത്. ഉഴവ വിഭാഗത്തിൽ പെടുന്ന പിള്ളമാർ വടക്ക് ആലങ്ങാടു വരെ തിരുവിതാംകൂർ ഒട്ടാകെ വ്യാപിച്ചു. അവർ കണക്കപ്പിള്ളമാരും പിള്ളയണ്ണമ്മാരും ആയി.കണ്ടെഴുത്തും കാര്യവിചാരവും അവരുടെ കുത്തകയായി. ഉദ്യോഗസ്ഥരും ജന്മിമാരും ഊരാളന്മാരും ആയി.വൈക്കം പത്മനാഭപിള്ളയെപോലുള്ള വീരദേശാഭിമാനികളും ആറുമുഖമ്പിള്ള ദളവായെപ്പോലുള്ള മികച്ച ഭരണാധികാരികളും അവരിലുണ്ടായി.ചെമ്പരാമൻപിള്ളയെ പോലുള്ള സ്വാതന്ത്ര്യസേനാനികളും മനോന്മണീയം സുന്ദരൻ പിള്ളയെപോലുള്ള പണ്ഡിതരും കവികളും അവരിലുണ്ടായി.അവരുടെ കഥയാണ് അതിജീവനം.ഒപ്പം മാർത്താണ്ഡവർമ്മ ഫെയിം കള്ളിയങ്കാട്ടു നീലി എന്ന യക്ഷി, കുമാരകോവിലിലെ അക്കച്ചിക്കോവിൽ,തങ്കച്ചിക്കോവിൽ എന്നിവയുടെ ചരിത്രവും ഈ ആഖ്യായികയിലൂടെ അനാവരണം ചെയ്യപ്പെടുന്നു.
വള്ളിയുടേയും മുരുകൻ റേയും അവരുടെ അനന്തര തലമുറയിൽ പെട്ട നാഞ്ചിക്കുറവനേയും നാഞ്ചിക്കുറവൻറെ തട്ടകമായ നാഞ്ചിനാടിനേയും അവതരിപ്പിച്ചു കൊണ്ടാണ് അതിജീവനം ആരംഭിക്കുന്നത്. നല്ലപെരുമാൾ പിള്ളയുടെ നേതൃത്വത്തിൽ "ഉഴവേ എങ്കൾ വേലൈ" എന്നു പറഞ്ഞ് തെങ്കാശിയിൽ നിന്ന്
നാഞ്ചിക്കുറവൻ റെ പ്രജകളായി എത്തിയ കർഷകരായ വെള്ളാളപിള്ളമാർ മണ്ണിനെനംസ്കരിച്ച്,ഒരുനുള്ള് മണ്ണ് പ്രസാദമായി നെറ്റിയിൽ ചാർത്തി,മണ്ണു കുഴച്ച് പിള്ളയാർ പ്രതിമ നിർമ്മിച്ച്,കുത്തു വിളക്കു കൊളുത്തി പ്രണമിച്ചായിരുന്നു മണ്ണിൽ കൃഷിയിറക്കിയിരുന്നത്."ഇന്നിമേൽ,വരകപ്പോകിറ കാലം ഉങ്കളുടെ വേലൈകൾ,അടിമകൾ" എന്നു പറഞ്ഞ് മുത്തുപിള്ളയുടെ കാലത്ത് ആശ്രിതരായ പിള്ളമാർ,കാലാന്തരത്തിൽ.അധികാരദുർമ്മോഹികളായി, തൃപ്പാപ്പൂർ മൂപ്പൻ വേൾനാട് ഇളവരശിൽ നിന്നു പണക്കിഴി വാങ്ങി,കുറവരശരെ ചതിച്ച കഥ പ്രൊഫ.സോമദാസൻ വിവരിക്കുന്നു."കള്ളസത്യം ചെയ്ത വകയാ.
ഒരിക്കലും രക്ഷപെടുകയില്ല" എന്നു ചെറുപ്പത്തിൽ അമ്മൂമ്മയിൽ നിന്നു കേട്ട കുടുംബപുരാണം അനാവരണം ചെയ്യപ്പെടുകയാണ് ഈചരിത്രാഖ്യായികയിൽ. ആ ചതിയെ തുടർന്ന് അനന്തര തലമുറകൾക്കു
നേരിടേണ്ടി വന്ന പ്രതിസന്ധി പരമ്പരകളും അവയെ എങ്ങിനെ അവർ അതിജീവിച്ചു എന്നതുമാണ് അതിജീവനം എന്ന ആഖ്യായിക പറയുന്നത്.
ആധാരങ്ങൾ,ഉടമ്പടികൾ,തലക്കുറികൾ,പകർപ്പുകൾ എന്നിവ തയ്യാറാക്കുന്ന,ചെവിപ്പുറത്ത് ചെത്തി
ക്കൂർപ്പിച്ച എഴുത്തുകോലും കൈയ്യിൽ കടുക്കാ മഷി നിറച്ച ചിരട്ടകളുമായി പോകുന്ന പിള്ളമാരെ ഈ
ചരിത്രകഥയിലെ ആറാം അദ്ധ്യായത്തിൽ കാണാം.ആലങ്ങാടു വരെ നീണ്ടു കിടന്നിരുന്ന തിരുവിതാം
കൂറിലെ കൈപ്പുഴ മണ്ഡപത്തും വാതിലിൽ പെട്ട കുമരകം,വെച്ചൂർ,വൈക്കം,പരിപ്പ് തുടങ്ങിയ ദേശങ്ങളിലെ ജനജീവിതം,കുമരകത്തെ ചിറ്റേഴം കുടുംബം, പന്തളം കോയിക്കൽ കൊട്ടാരം വക കളരി, കൊമ്പനാനയെ ലേലം ചെയ്തു വേലുത്തമ്പി ദളവാ( കണക്കു ചെമ്പരാമൻ വേലായുധൻ) ഉൽഘാടനം ചെയ്ത ചങ്ങനാശ്ശേരി ചന്ത, ആയിരം രൂപാ ലേലം കൊണ്ട് ആനയെ വാങ്ങി വേലായുധൻ എന്നു പേരിട്ട്,വേലുത്തമ്പിയുടെ പ്രീതി സമ്പാദിച്ച് വലം കൈ ആയി മാറിയ വൈക്കം പത്മനാഭപിള്ള,അനുയായി ചെമ്പിൽ വലിയ അരയൻ, പൂർണ്ണ നാരീശ്വരനായ ഏറ്റുമാനൂർ തേവർ എന്നിവരെയെല്ലാം നമുക്ക് അതിജീവന്മ് വഴി പരിചയപ്പെടാം. ചുരുക്കത്തിൽ ഉഴവർ വിഭാഗത്തിൽ പെട്ട കൃഷീവലന്മാരും ക്ഷേത്ര
ഊരാളന്മാരും കണക്കപ്പിള്ളമാരും പാർവത്യകാരന്മാരും സ്ഥലമളവു വിദഗ്ദരുമായി മാറിയ തമിഴ്വംശജർ വെള്ളാളരുടെ ഈ ചരിത്രം ഏറെ പാരായണക്ഷമാണ്.
ചങ്ങനാശ്ശേരിയിലെ മലയാളം വിദ്യാപീഠം 2009 ൽ പുറത്തിറക്കിയ ഡീലക്സ് എഡീഷനു 350 രൂപയാണു വില. പേപ്പർ ബാക്ക് എഡിഷൻ താമസ്സിയാതെ പുറത്തിറങ്ങുമെന്നു പ്രൊഫ.സോമദാസൻ പറയുന്നു(ഫോൺ: 0481-240 2782 ചങ്ങനാശ്ശേരി)
Monday, 2 August 2010
Sunday, 18 July 2010
Dr.L.A.Ravi Varma(1884-1958)
There is a junction called Thampuran mukku near the General Hospital , Trivandrum
It is named after an opthalmologsit cum Ayurvedic Physician
Dr.L.A.Ravi Varma(1884-1958)
Ravivarmma wa born in 1884 as the son of Sri Neelakanda Sarmma an eminent Sanskrit scholar and ivory sculptor. He studied sanskrit and Ayurveda in traditional way in childhood and passed MBCM in 1911, studiying in Madras Medical College.
He worked in Kottayam District hospital for sometime. He got DOMS in 1921 studiying in Mooefield Hospital, London. He was posted in Ophthalmic hospital,Trivandrum. in 1922. He continued there till retirement in 1940.
He had 2 sons and 3 daughters in the first marriage and 4 sons and 2 daughters in the second marriage .His son Anirudha Varmma is a famous Neuro Surgeon.
After retirement, he contributed liberally in Malayalam literature, linguistics, comparitive study of scripts in various languages and also in commentearies of Veda and Upanishads. During 1940-42 he worked as the Curator of Manuscript Library,Trivandrum. The first book of Pediatrics in Malayalam -Kumarabruthyam- was written by him .He had translated portions of Bhagavat Geetha for Einstein.
His magnum opus is about old Malayalam script, Vattezhuthu,Kolezhuthu and Malayanma. He wrote number of articles in popular science for children (Balan Publications of Mathew M.Kuzhiveli)
After the term as Curator, he was appointed as Director of Ayurveda. Following an agitation by students he resigned in 1948. He died in 1958.
He had good knowledge of Astrolgy .One of his sons,late Prathapa Varmma of Aranmula too was a good Astrologist. The accompanying photograph of Dr.Varma was given by this son. He was good in ivory carving and preparing gold ornaments.
Dr.RaviVarmma was known as "Kannu Vaidyan Thampuran" and the place where he lived is still known as "Thampuran mukku".
Source: Prof.K.Rajasekharan Nair,Evolution of Modern Medicine in Kerala 2001

കോട്ടയത്തെ ആദ്യകാല ഡോക്ടന്മാർ
കോട്ടയത്തെ ആദ്യകാല ഡോക്ടന്മാർ
കുതിരപ്പുറത്തു സഞ്ചരിച്ചു രോഗികളെ പരിശോധിച്ചിരുന്ന ഡോ.ജേക്കബ് അമ്പൂരാൻ ആണ്
കോട്ടയത്തെ ആദ്യ ഡോക്ടർ.അദ്ദേഹത്തിൻ റെ മകൻ ഡോ.ജെ.സി.അമ്പൂരാൻ പേരു കേട്ട
ജനറൽ പ്രാക്ടീഷണർ ആയിരുന്നു.കുട്ടികളുടെ ഡോക്ടർ ആയിരുന്ന പാപ്പച്ചൻ(കെ.ജെ.ജേക്കബ്
സീനിയർ),മന്ത്രിയായിരുന്ന വി.ഓ.മർക്കോസിൻറെ സഹോദരൻ ഈ.എൻ.ടി സർജൻ വി.ഓ.
സക്കറിയാ,നേത്രരോഗ ചികിൽസകൻ തോമസ് താമരപ്പളളി, സർജൻ ഡോ.ഗോപാലപിള്ള(അറയ്ക്കൽ) എഫ്.ആർ.സി.എസ്സ്,ഡോ.പൊതുവാൾ,ഡോ.കെ.പി പൗലോസ്,മാത്യൂ സഖറിയാ,ഡോ.സാറാമ്മ ജോസഫ്(അനെതീഷ്യാ) ഡോ.അച്ചാമ്മ വർഗീസ്,ഡോ.അമ്മിണി ഫിലിപ്,ദന്ത ഡോക്ടർ വി.കെ.മാണി(ഏറ്റവും പ്രായം കൂടിയ ദന്തിസ്റ്റ് എന്ന നിലയിൽ ലിംകാ ബുക്കിൽ കയറിക്കൂടി) എന്നിവരായിരുന്നു കോട്ടയത്തെ ആദ്യകാല മലയാളി ഡോക്ടറന്മാർ.

Thursday, 15 July 2010
നാലമ്പല ദർശനം
നാലമ്പല ദർശനം
എറണാകുളത്തു നിന്നും കോട്ടയത്തു നിന്നും 90 മിനിറ്റകലത്തിൽ സ്ഥിതിചെയ്യുന്ന ഒരു സുന്ദരഗ്രാമമാണ്
പാലായിലെ രാമപുരം എന്ന ഗ്രാമം. രാമപുരത്തു വാര്യരരുടെ ജന്മസ്ഥലം.ലളിതാംബിക അന്തർജനം ജീവിതകാലം ചെലവഴിച്ച നാട്.ഇവിടെ 6 കിലോമീറ്ററിനുള്ളിൽ രാമ-ലക്ഷ്മണ-ഭരത -ശത്രുഘ്നമാരുടെ ക്ഷേത്രങ്ങൾ നാലമ്പലം കാണപ്പെടുന്നു.തൃപ്പയാർ-കൂടൽ മാണിക്യം- തുടങ്ങിയ തൃശ്ശൂർജില്ലയിലെ നാലമ്പലം ദർശിക്കാൻ 6 മണിക്കൂർ എടുക്കുമ്പോൾ തെക്കുംകൂറിലെ രാമപുരത്തെ നാലമ്പലം ദർശൈക്കാൻ മൂന്നു മണിക്കൂർ മതിയാകും. 1977 ൽ നടത്തപ്പെട്ട ടെമ്പിൽ സർവേയിൽ ഈ ക്ഷേത്രങ്ങളെ കുറിച്ചു വിശദവിവരം ലഭ്യമാണ്.
കർക്കിടമാസത്തിൽ(ജൂലൈ- ആഗസ്റ്റ്) നാലമ്പല ദർശനം പുണ്യമായി കണക്കാക്കപ്പെടുന്നു.അതിനാൽ ഈ സമയം ഈ ക്ഷേത്രങ്ങളിൽ നല്ല തിരക്കായിരിക്കും.ഇത്തവണ ജൂലൈ 27 നു നാലമ്പല ദർശനം തുടങ്ങും
Route Map
http://www.nalambalam.org/routmap.html

Sunday, 11 July 2010
മീനച്ചില്‍ ആറും മാ(ര്‍ഗ്ഗ)പ്പിള്ള മാരും
മീനച്ചില്‍ ആറും മാ(ര്‍ഗ്ഗ)പ്പിള്ള മാരും
പാലാ സെന്‍റ്‌തോമസ് കോളേജിലെ ജീവശാസ്ത്ര
വിദ്ധ്യാര്‍ഥികള്‍ സ്പെസിമന്‍
കളക്ഷനോടൊപ്പം
മീനച്ചില്‍ ആറിന്‍റെ തുടക്കം
കണ്ടെത്താന്‍ പോയ അനുഭവം
മീനച്ചിലാറിന്റെ തുടക്കത്തുള്ളികള്‍ തേടി
എന്ന പേരില്‍
2009 മാര്‍ച്ച് 15 ലക്കം ദീപിക വാരന്തപ്പതിപ്പില്‍.
എഴുതിയത് ലിബിന്‍ കുര്യന്‍.
മീനച്ചിലാറിനു "കാവനാര്‍" എന്നൊരു പേരുണ്ടെന്നു ലിബിന്‍.
മലയാളം ഇംഗ്ലീഷിലാക്കയും
വീണ്ടും മലയാളമാക്കയും
ചെയ്തപ്പോള്‍ വന്ന പിശകാണ്.
അങ്ങിനെ ഒരു പേരില്ല.
മീനച്ചില്‍ ആറിന്‍റെ പുരാതന നാമം കവണാര്‍ എന്നായിരുന്നു.
അതും വായ് മൊഴിവഴക്കപ്പേരായിരുന്നു.
"ഗൗണാര്‍" എന്നായിരുന്ന് ഈ നദിയുടെ ആദ്യ പേര്‍.
ഗൗണമഹര്‍ഷിയുടെ കമണ്ഡലു മറിഞ്ഞു
വീണുണ്ടായ ജലപ്രവാഹം.
മീനച്ചില്‍ എന്ന പേര്‍ മീനച്ചില്‍ കര്‍ത്താക്കന്മാരില്‍
നിന്നുണ്ടായി
എന്ന വാദവും അബദ്ധം.
കര്‍ത്താക്കന്മാര്‍ക്കു മുമ്പും
മീനച്ചില്‍ ആറും നാടും ഉണ്ടായിരുന്നു.
മാവേലിക്കര വരെ വ്യാപിച്ചിരുന്ന കേരള സിംഹവളനാട്ടിലെ
മാവേലി വാണദിരായര്‍
(ഇദ്ദേഹത്തിന്റെ മധുരമീനാക്ഷി ശാസനം
കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി കോവിലില്‍
ഇപ്പോഴും കാണാം)
എന്ന രാജാവിന്റെ ഇടപ്രഭുക്കളായിരുന്ന കോയിയന്മാര്‍
ചോറ്റി,കാഞ്നിരപ്പള്ളി അകലകുന്നം ഭാഗങ്ങളിലെ ജനങ്ങളെ
വല്ലാതെ പീഢിപ്പിച്ചിരുന്നു.
അവരെ അമര്‍ച്ച ചെയ്യാന്‍ കടത്തുനാട്ടില്‍ നിന്നും ഓടിപ്പോന്ന
രാമന്‍-രാമന്‍ എന്ന രണ്ടു
കടത്തനാടന്‍ മല്ലരുടെ സഹായം തെക്കുംകൂര്‍ രാജാവു തേടി.
കോട്ടയത്തിനടുത്തു നട്ടാശ്ശേരിയില്‍ രഹസ്യ കളരി കെട്ടി
പോരാളികളെ പരിശീലിപ്പിച്ചു രാമര്‍ ദ്വയങ്ങള്‍
കോയിയന്മാരെ അമര്‍ച്ച ചെയ്തു.
പ്രത്യുപകാരമായി രാമര്‍ ദ്വയങ്ങള്‍ക്കു
കര്‍ത്താവു സ്ഥാനവും
മീനച്ചില്‍ പ്രദേശത്തിന്റെ അധികാരവും തെക്കുംകൂര്‍
രാജാവു നല്‍കി.
ഇവരുടെ പേരിനോടൊപ്പം പറയപ്പെടുന്ന
ചിങ്ങര്‍ അഥവ സിംഹര്‍ എന്ന പദവി
ഇവരുടെ പൂര്‍വ്വിക രാജ്യമായ സിംഹള ദ്വീപിനെ
(സിലോണ്‍)കുറിക്കുന്നു.
ഇതില്‍ നിന്നും മീനച്ചില്‍ എന്ന പേരിനു കര്‍ത്താക്കന്മാരുമായി
യാതൊരു ബന്ദ്ധവുമില്ല എന്നു മനസ്സിലാകും.
കച്ചവടത്തിനും കൃഷിക്കുമായി ,വറള്‍ര്‍ച്ച
തുടര്‍ക്കഥയായ
തമിഴ് നാട്ടില്‍ നിന്നും,
മഴയേറെ ഉള്ള കേരളത്തിലേക്കു കുടിയേറിയ
ശൈവപ്പിള്ളമാര്‍ ആയിരുന്നു ഒരുകാലത്തു
കാഞ്ഞിരപ്പള്ളി,അകലകുന്നം പ്രദേശങ്ങളിലെ
പ്രധാന താമസ്സക്കാര്‍.
ശൈവരായ ഇവര്‍ സ്ഥാപിച്ച ശൈവ ക്ഷേത്രങ്ങള്‍
(ശിവന്‍,പാര്‍വതി,മുരുകന്‍,ഗബ്ബപതി,അയ്യപ്പന്‍)
നിരവധി എണ്ണം ഈ പ്രദേശങ്ങളില്‍ കാണാം
(ചോറ്റി, തിടനാട്, ഈരാറ്റുപേട്ട,പുലിയന്നൂര്‍,
പൂവരണി, കാഞ്ഞിരപ്പല്ല്യ്,ചിറക്കറ്റവ്,ചെറുവള്ളി,
എരുമേലി,ആനിക്കാട്,ഇളമ്പള്ളി,കടപ്പാട്ടൂര്‍ തുടങ്ങിയവ).
വൈഷ്ണവക്ഷേത്രങ്ങള്‍ തീര്‍ത്തും വിരളം.
ഏതോ കാരണവശാല്‍ കര്‍ത്താക്കന്മാരുമായി ഇടഞ്ഞ
കൃഷിക്കാരായ
വെള്ളാളപ്പിള്ളമാരില്‍ നല്ല പങ്കും
അക്കാലത്തെ ബിഷപ്പ് ആസ്ഥനമായിരുന്ന കൊല്ലത്തു പോയി
മാര്‍ഗ്ഗം കൂടി (മതം മാറ്റം) ക്രിസ്ത്യാനികളായി.
കച്ചവടക്കാരായ വെള്ളളപിള്ളമാരില്‍ നല്ലപങ്ക്
ഇസ്ലാം മതം
സ്വീകരിച്ചു മുസ്ലിം മാപ്പീള്ള മാരുമായി.
കാഞ്ഞിരപ്പള്ളി. എരുമേലി,ഈരറ്റുപേട്ടകളില്‍
അവര്‍ കേന്ദ്രീകരിച്ചു വ്യാപാരം നടത്തി.
അവരുടെ കേന്ദ്രം
പേട്ട എന്നറിയപ്പെട്ടു.
(എരുമേലി പേട്ടയിലെ ഹിന്ദു-മുസ്ലിം മൈത്രിയുടെ നിദര്‍ശനം ആയ
പേട്ട തുള്ളല്‍ ലോകപ്രസിദ്ധം)
മാര്‍ഗ്ഗം കൂടി മാര്‍ഗ്ഗപ്പീള്ളമാരായ ശൈവപിള്ളമര്‍ അങ്ങിനെ
മാപ്പിള(മാര്‍ഗ്ഗപ്പിള്ള) മാരായി.
ഇടറുകു ജോസഫിന്‍റെ
സെന്‍റ് തോമസ് ഒരു കെട്ടുകഥ(2003 എഡിഷന്‍) പേജ് 198 കാണുക.
മുസലിയാര്‍ അറബി വാക്കല്ല എന്നും
വെള്ളാളരില്‍ ഒരു വിഭാഗം ആയ മുതലിയാരില്‍ നിന്നു വന്ന
വാക്കാണെന്നും
എന്‍. എന്‍ കാരശ്ശെരി മാതൃഭൂമി യില്‍ എഴുതി.
മീനച്ചിലാറില്‍ അമരത്വം നല്‍കാന്‍ കഴിയുന്ന
നീലക്കൊടുവേലി ഒഴുകി വരും എന്നു വിശ്വസിക്കുന്നവരുണ്ട്.
ബി.സന്ധ്യ ഐ.പി.എസ്സ് എഴുതിയ
നീലക്കോടുവേലിയുടെ കൂട്ടുകാരി
എന്ന നോവല്‍ കാണുക.
അരുന്ദ്ധതി റോയിയുടെ ചെരുതിന്‍റെ തേവര്‍ എന്ന നോവലില്‍
മീനച്ചിലാര്‍
കഥാപാത്രമാണ്.
അന്യമാം രാജ്യങ്ങളില്‍ കേറിയും കടന്നും ചെന്നു
കേരളം വളരുന്നു
എന്നു പാടിയ, കവിതയുടെ പാലാഴി തീര്‍ത്ത
മഹാകവി പാലാ നാരായണന്‍ നായര്‍ ജനിച്ചതും മീനച്ചിലാറ്റിങ്കരയില്‍.
വിശുദ്ധ അല്‍ഫോന്‍ശാമ്മ അന്ത്യ വിശ്രമം കൊള്ളുന്നതും
ഇതേ ആറിങ്കരയില്‍ ഭരണങ്ങാനത്തും.
വെള്ളപ്പിള്ളമാര്‍ ഇരുന്നു പാടിയ കര വെള്ളാപ്പാട്
എന്നറിയപ്പെടുന്നു.
പാലാത്ത് എന്ന കുടുംബത്തിലെ പിള്ള നല്‍കിയ സ്ഥലത്ത്
അങ്ങാടി വന്നപ്പോള്‍, അങ്ങാടിയുടേ പേരും നാടിന്‍റെ പേരും
പാല
എന്നായി.
ളാലന്‍ നല്‍കിയ പ്രദേശം ളാലം ആയി.
കേരളത്തിലെ ആദ്യ എം.ബി.ബി എസ്സ് കാരന്‍(1880-ബ്രിട്ടനിലെ
അബര്‍ഡീന്‍ യൂണിവേര്‍സിറ്റി)
ഡോ.ഈ.പുന്നന്‍
( ആദ്യ സര്‍ജന്‍ ജനറാള്‍
ഡോ. മേരി പുന്നന്‍ ലൂക്കോസിന്റെ പിതാവ്)
ജനിച്ചത് ഈ നദിക്കരയിലെ അയിമനത്തും.
അക്ഷര നഗരിയായ ,ആദ്യത്തെ സമ്പൂര്‍ണ്ണ
സാക്ഷര നഗരിയായ,
1950 ലെ ആദ്യലോകസഭാതെരഞ്ഞെടുപ്പില്‍
ഏറ്റവും കൂടുതല്‍ പോളിംഗ്(80.9%)
നല്‍കി റിക്കാര്‍ഡ് സൃഷ്ടിച്ച
കോട്ടയവും ഈ നദിക്കരയില്‍ നിലകൊള്ളുന്നു.
തമിഴ്‌നാട്ടില്‍ നിന്നും തെക്കും കൂറിലേക്കു കുടിയേറിയ
ശൈവ പിള്ളമാര്‍
അവരുടെ കൂടെ കൊണ്ടു വന്ന
പരദേവതയായ
മീനാച്ചി(മധുര മീനാക്ഷി) യുടെ
ക്ഷേത്രങ്ങള്‍
കാഞ്ഞിരപ്പള്ളിയിലും പില്‍ക്കാലത്തു പൂഞ്ഞാറ്റിലും സ്ഥാപിച്ചതോടെയാണു
ഗൗണാറിനും
ഒപ്പം ഈ പ്രദേശത്തിനും
മീനച്ചില്‍ എന്ന പേരു കിട്ടിയത്.
നമ്മുടെ തമിഴ് ബന്ധം തെളിയിക്കുന്ന പേരാണു
മീനച്ചില്‍.
അതിനു കടത്തനാടന്‍ കര്‍ത്താക്കളുമായോ
അവരുടെ (വടക്കന്‍)വീരഗാഥകളുമായോ
യാതൊരു ബന്ധവുമില്ല.

Wednesday, 16 June 2010
പുരാതന ക്ഷേത്രങ്ങൾ
പുരാതന ക്ഷേത്രങ്ങൾ
പാണ്ടിരാജ്യവുമായി നൂറ്റാണ്ടുകൾക്കു മുമ്പു മുതലേ കേരളത്തിനു ബന്ധമുണ്ടായിരുന്നു. ക്രിസ്തബ്ദം പന്ത്രണ്ടാം നൂറ്റാണ്ടിൽ തെക്കും കൂർ രാജവംശത്ത്ന് റെ ഒരു ശാഖ കാഞ്ഞിരപ്പള്ളിയിൽ സ്ഥിരതാമസമുണ്ടായിരുന്നു(ഇടം- ഈ വാക്കിൽ നിന്നാണ് പ്രസാധനരംഗത്തെ മുടിചൂടാമന്നനായ കാഞ്ഞിരപ്പള്ളിക്കാരൻ
ഡീ.സി.കിഴക്കേമുറി ഡി.സി.കിഴക്കേമുറി ഈടം എന്ന പേർ സ്വീകരിച്ചത്).കാഞ്ഞിരപ്പള്ളി,പീരുമേട്, ഈ താലൂക്കുകളും കോട്ടയം,ചങ്ങനാശ്ശേരി,മീനച്ചിൽ താലൂക്കുകളുടെ ഏതാനും ഭാഗങ്ങളും ഉൾപ്പെട്ടതായിരുന്നു തെക്കും കൂർ.കിഴക്കൻ പ്രദേശങ്ങളുടെ ഭരണം കാഞ്ഞിരപ്പള്ളി ഇടത്തിൽ പാർത്തിരുന്ന ശാഖയ്ക്കായിരുന്നു.
മധുര തുടങ്ങിയ തമിഴ് പ്രദേശങ്ങളിൽ നിന്നു സഹ്യപർവ്വത നിര കടന്ന്,മലയാള രാജ്യത്തു പ്രവേശിക്കാനുള്ള് പ്രധാന ചുരം(മലയിടുക്ക്) തേനി-കുമളി പീരുമേട് -മുണ്ടക്കയം (ഇപ്പോഴത്തെ എൻ.എച് 220 അഥവാ പഴയ കെ.കെ റോഡ്)വഴി കാഞ്ഞിരപ്പള്ളിയിൽ എത്തുക എന്നതായിരുന്നു.മലഞ്ചെരുവിലെ ഒറ്റയടിപ്പാതകളിലൂടെ മാടിൻ പുറത്ത് സാധനങ്ങൾ കയറ്റി ഇറക്കിയിരുന്നു.കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം ഇതിനു തെളിവാണ്.തെക്കും കൂറിലെ കാഞ്ഞിരപ്പള്ളിയിൽ നിന്നും ഏലം,കുരുമുളക് മുതലായവ പാണ്ടിയിലേക്കും അവിടെ നിന്നും തുണിത്തരങ്ങൾ ഇങ്ങോട്ടും ക്രയവിക്രയം ചെയ്യപ്പെട്ടിരുന്നു. കാഞ്ഞിരപ്പള്ളി കച്ച എന്ന തുണി വളരെ പ്രസിദ്ധമായിരുന്നു.തമിഴ്നാട്ടിൽ നിന്നും വന്ന കണ്ണന്നൂർ ചെട്ടികൾ എന്ന വൈശ്യവിഭാഗം ആണ് കാഞ്ഞിരപ്പള്ളിയിൽ ആദ്യം എത്തിയത്.അവർ കച്ചവടക്കാർ ആയിരുന്നു.പിന്നീട്കച്ചവടക്കാരായ മുസ്ളിമുകൾവന്നു കുടിയേറി.താമസ്സിയാതെ കനകം വിളയുന്ന കനകപ്പള്ളിയായ കാഞ്ഞിരപ്പള്ളിയിലേക്കു കർഷകരായ, വെള്ളം കൊണ്ടു കൃഷി ചെയ്യുന്ന,
വെള്ളാളർ കുടിയേറി.
കോട്ടയം പട്ടണത്തിൽ തെക്കു ഭാഗത്ത് കോടിമതയ്ക്കു സമീപമുള്ള വയസ്കര കുന്ന്
പുരാതനകാലത്ത് ചെറിയ പത്തേമാരികളും കച്ചവട നൗകകളും അടുത്തിരുന്ന ഒരു തുറമുഖ
കേന്ദ്രമായിരുന്നു.ചങ്ങനാശ്ശേരിക്കു വടക്കുള്ള വാഴപ്പള്ളി കടലിനടിയിൽ ആയിരുന്നു.അല്പം
വടക്കു മാറിയുള്ള തുരുത്തി കരയായിരുന്നു.മുചീരി പട്ടണത്തിനും വയസ്കരയ്ക്കും ഇടയ്ക്കു
ടോളമി കണ്ട പോഡോപ്പെരൗറ, സെമ്നി,കൊറിയൗറ എന്നിവ ഉദയ്മ്പേരൂർ,ചെമ്പ്(നടൻ
മമ്മൂട്ടിയുടെ ജന്മനാട്),കൊത്തേറെ(കൊതവറ) ആവാം എന്നു കനകസഭാപതി പിള്ള .എന്നാൽ
ആ പ്രദേശങ്ങളെല്ലാം പിൽക്കാലത്തുണ്ടായ വേമ്പനാടു കായലിൽ മുങ്ങ്പ്പോയതാകാനിട എന്നു
മറ്റു ചിലർ.ഉണ്ണുനീലിസന്ദേശകാലത്ത് കടുത്തുരുത്തിയുടെ പേർ സിന്ധു ദീപം എന്നായിരുന്നു.
കോട്ടയത്തെ വയസ്കരയ്ക്കു സമീപം ഉണ്ടായിരുന്നതായി എഴുതിയിട്ടുള്ള
നെൽക്കുണ്ട അഥവാ നിസീണ്ടി ഏറ്റുമാനൂരിനു സമീപമുള്ള നീണ്ടൂർ ആയിരുന്നിരിക്കണം.
വയസ്കര തുറമുഖത്തേക്കു പാലാ കുരുമുളകു ജലമാർഗ്ഗം കൊണ്ടു വന്നിരുന്നത് പുന്നട്ട
എന്ന സ്ഥലം വഴി ആയിരുന്നു എന്നു ടോളമി എഴുതി.മീനച്ചിൽ ആറിൻ കരയിലുള്ള
ഈ സ്ഥലം കിടങ്ങൂരിനടുത്തുള്ള പുന്നത്തുറ ആയിരുന്നിരിക്കണം.
“….I was glad to learn that the landing place at Kottayam is known as Vaiskarai,an dthe hill, on which the Dewan Peshkar’s court is built, is caleed Vaiskarai-hill.I cam eto know that the river which flowed through Kottayam is called Palai or Pali and this correspond to the Baris which Ptolamy places next to Bakarei. I was satisfied to find that the ancient seaport of Bakarei was identified with the village of Vaikkarai near Kottayam.I was surprised to find that the towns on the sea cost between Muziris and Makarei named by Ptolamy,viz, Podoperoura, Semne and Koreoura may be identified with Udayamperoor,Podoperous, Smbai, and Kothora which are situatedon the eastern coast of the lakewater…..
PTOLAMY
Nelkunda,the town from which pepper was exported in barges to Bakarei appears Nirkunram.It is mentioned byvarious authors,under varying forums of the name.
In Plini it is Neacyndi.It is Nelkunda in Periplus.Melkunda in Ptolamy in the Peulingerian Table,and Geographer of Ravenna ,Nilcindia.The site of this town is six miles east of Kottayam,not far from Meenachil,where the best pepper is grown to this day”
Ref:
V.Kanakasbhai Pillai,The Tamils Eighteen Hundred Years Ago pages 19-20
Asian EducationalService 1st Edn 1904
കനക സഭാപിള്ള പറയുന്ന കോട്ടയത്തെ നീർക്കുന്നം
മെഡിക്കൽകോളേജിനടുത്തുള്ള നീണ്ടൂർ ആവണം

തെക്കുംകൂര്‍-2
തെക്കുംകൂര്‍
ഏ.ഡി 1749 വരെ തിരുവിതാം കൂറിനും കൊച്ചിയ്ക്കും
ഇടയില്‍ നിലനിന്നിരുന്ന ഒരു ചെറു സ്വതന്ത്ര രാജ്യം.
വെമ്പൊലി നാട് തെക്കുംകൂറും വടക്കും കൂറായി
പിരിഞ്ഞു.ഇരു രാജ്യത്തേയും രാജാക്കന്മാര്‍ ബിംബിലീശരന്മാര്‍
അഥവാ മണികണ്ഠന്മാര്‍ എന്നറിയപ്പെട്ടു.
ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി,ചങ്ങനാശ്ശേരി,കോട്ടയം താലൂക്കുകളും
തിരുവല്ലയും മീനച്ചില്‍ താലൂക്കിന്‍റെ കുറെ ഭാഗവും ചേര്‍ന്നതായിരുന്നു
തെക്കും കൂര്‍.ഏ.ഡി 1100 കാലത്താണ് വെമ്പൊലി എന്ന വേമ്പന്‍റെ നാട്
(വേമ്പനാട് കായല്‍ ആ സ്മരണ നിലനിര്‍ത്തുന്നു) രണ്ടായി വേര്‍പിരിയുന്നത്.
തെക്കുംകൂറിന്‍റെ തലസ്ഥാനം വെന്നിമല,നട്ടാശ്ശേരി,നട്ടാശ്ശേരി,മണികണ്ഠപുരം,
താഴത്തങ്ങാടിതളി എന്നിവിടങ്ങളില്‍ മാറിമാറി വന്നു.കാഞ്ഞിരപ്പള്ളിയിലും
അവര്‍ക്കു ഇടം(കൊട്ടാരം) ഉണ്ടായിരുന്നു.കൊല്ലവര്‍ഷം മൂന്നാം ശതകത്തില്‍
മുഞ്ഞനാടും നന്‍റുഴി നാടും അപ്രത്യക്ഷമായപ്പോള്‍ ആ പ്രദേശങ്ങള്‍ തെക്കും
കൂറിലും ഓടനാട്ടിലുമായി ലയിച്ചു.മാവേലിപ്പാട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന
മാവേലി വാണാദിരായന്‍ റെ ശിലാശാസനം കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി
ക്ഷേത്രത്തില്‍ ഇന്നും കാണാം.
തെക്കും കൂറിന്‍റെ വടക്കേ അതിര്‍ത്തി വടക്കും കൂറും കീഴ്മല നാടും.
തെക്കേ അതിര്‍ത്തി കായംകുളം.കുരുമുളക് എന്ന കറുത്തപൊന്നിന്‍ റെ
വിളനിലം ആയിരുന്നു തെക്കും കൂര്‍.പോര്‍ട്ടുഗീസ്സുകാരും ഡച്ചുകാരും
തെക്കും കൂറില്‍ കണ്ണുവച്ചു.തമിഴ്നാട്ടിലെ കുംഭകോണത്തു നിന്നും
കര്‍ഷകരായ വെള്ളാളരും കാവേര്‍പൂമ്പട്ടണത്തു നിന്നും വ്യാപാരികളായ
വെള്ളാളരും കാഞ്ഞിരപ്പള്ളിയിലേക്കു കുടിയേറി.സമീപപ്രദേശങ്ങളിലേക്കു
അനന്തര തലമുറകള്‍ കുടിയേറി കൃഷിയിടങ്ങള്‍ നിര്‍മ്മിച്ചു.കാഞ്ഞിരപ്പള്ളിയിലും
പൂഞ്ഞാറിലുമവര്‍ മധുര മീനാക്ഷി(മീനാച്ചി) ക്ഷേത്രങ്ങള്‍ പണിതു. തുടര്‍ന്ന്‍
കവണാര്‍ എന്ന ഗൗണാര്‍ മീനച്ചില്‍ ആറായി.സ്ഥലം മീനച്ചിലും.പുണ്യാര്‍ ഒഴുകുന്ന
സ്ഥലം പൂഞ്ഞാറും ആയി.
കൊച്ചിയുടെ സാമന്തരായിരുന്നു തെക്കും കൂര്‍. 1663,1674 എന്നീ വര്‍ഷങ്ങളില്‍
കൊച്ചിയുടെ അറിവോടെ ഡച്ചുകാര്‍ തെക്കും കൂറുമായി സന്ധിയുണ്ടാക്കി.
തിരുവിതാം കൂര്‍ -കായംകുളം യുദ്ധത്തില്‍ കായം കുളത്തെ സഹായിച്ചു
എന്ന കാരണം പറഞ്ഞ് 1749 ല്‍ രാമയ്യന്‍ തെക്കും കൂര്‍ പിടിച്ചടക്കി തിരുവിതാം
കൂറില്‍ ലയിപ്പിച്ചു.അടുത്ത വര്‍ഷം കവണാര്‍ വരെയുള്ള പ്രദേശം ശ്രീപദ്മനാഭന്
തൃപ്പടി ദാനം നലകയും ചെയ്തു. പിടിച്ചെടുക്കാന്‍ സഹായിച്ച ചെങ്ങന്നൂരിലെ
വഞ്ഞിപ്പുഴ തമ്പുരാന് തെക്കുംകൂറിലെ ചിറക്കടവ്,ചേനപ്പാടി,പെരുവന്താനം
പ്രദേശങ്ങള്‍ മാര്‍ത്താണ്ഡവര്‍മ്മ കരമൊഴിവായി നല്‍കി
Tuesday, 15 June 2010
തെക്കുംകൂർ ചരിത്രം
തെക്കുംകൂർ ചരിത്രം
ഭാരതീയർ ശരിയായ ചരിത്രം എഴുതി സൂക്ഷിക്കാത്തവർ ആണെന്നു വിൻസ്റ്റൺ ചർച്ചിൽ പണ്ടേ
പറഞ്ഞു വച്ചിട്ടുണ്ട്.തീർച്ചയായും മലയാളികളും ആ സ്വഭാവം വച്ചു പുലർത്തി. തെറ്റായ നിഗമനങ്ങളും വികൃതവീക്ഷണങ്ങളും ഐതീഹ്യങ്ങളും കെട്ടുകഥകളും അമ്മൂമ്മക്കഥകളും ഉപയോഗിച്ച് തിരുവിതാംകൂറിലെ
മറ്റു പ്രദേശങ്ങളുടെ ചരിത്രം കെട്ടിച്ചമച്ചപ്പോഴും തെക്കും കൂറിൻ റേ യും വടക്കും കൂറിൻ റേയും അത്തരം
ചരിത്രം പോലും മലയാളികൾ എഴുതിവച്ചില്ല.
വിദേശസഞ്ചാരികളുടെ യാത്രാവിവരണങ്ങൾ, ദേവാലയങ്ങളിലെ ശിലാരേഖകൾ,അപൂർവ്വം ചില
രാജകീയ ശാസനങ്ങൾ,നാമമാത്രമായ സാഹിത്യകൃതികൾ,പഴയ നാണയങ്ങൾ,കുടക്കല്ലുകൾ,തൊപ്പിക്കല്ലുകൾ,നന്നങ്ങാടികൾ(ശവസംസ്കാരത്തിനുപയോഗിച്ചിരുന്ന ഭരണികളും കുടങ്ങളും),പഴയപാത്രങ്ങൾ എന്നിവ നൽകുന്ന സൂചനകൾ വച്ച് പഴയ തെക്കും കൂറിൻ റെ ചരിത്രം നമുക്കൊന്നു മനസ്സിലാക്കാൻ ശ്രമിക്കാം.
ഏ.ഡി 1-3 നൂറ്റാണ്ടുകൾ സംഘകാലം എന്നറിയപ്പെടുന്നു.പാണ്ഡ്യ തലസ്ഥാനമായിരുന്ന മധുരയിൽ
അഞ്ചും ആറും നൂറ്റാണ്ടുകളിൽ എപ്പോഴോ കൂടി പഴംതമിഴ്പാട്ടുകൾ പല തലക്കെട്ടുകളിൽ സമാഹരിച്ചു.
അവയാണ് സംഘം കൃതികൾ എന്നറിയപ്പെടുന്നത്- അകനാനൂറ്,പുറനാനൂറ്,ചിലപ്പതികാരം,മണിമേഘല തുടങ്ങിയവ.ഇവയിൽ ചിലത് -മാമൂലനാരുടെ കൃതികൽ- ക്രിസ്തുവിന് രണ്ടു നൂറ്റാണ്ടു മുമ്പു രചിക്കപ്പെട്ടവയാണെന്നു ചില പണ്ഡിതർ
(ഡോ.എം.ജി.എസ്സ് നാരായണൻ,സാംസ്കാരിക പശ്ചാത്തലം,സമ്പൂർൺന മലയാളസാഹിത്യചരിത്രംകറൻ റ് ബുക്സ് 2008)
സംഘകാലകൃതികളും പ്ലിനി,ടോളമി,പെരിപ്ലസ് എന്നിവരുടെ യാത്രാവിവരണങ്ങളും
കെ.ഏ.നീലകണ്ഠ ശാത്രികൾ,കനകസഭാപതിപ്പിള്ള എന്നിവരുടെ ചരിത്രങ്ങളും
തെക്കുംകൂറിനെ കുറിച്ചു ചില വിവരങ്ങൾ നൽകുന്നു.പ്ലിനിയും ടോമിയും കുട്ടനാടിനു കൊട്ടനാര
എന്നും പാലയൂരിനു പാലൗറ എന്നും വയസ്കരയ്ക്കു ബക്കരായ എന്നും കേരളപുത്രനു
കേരാബോത്താസ്യ എന്നും മറ്റുമാണ് പേർ നൽകിയിരിക്കുന്നത്.കൊടുങ്ങല്ലൂരിൽ പതിക്കുന്ന
പെരിയാറിനു ഏകദേസം 58 മൈൽ തെക്കുമാറി ബാരീസാ എന്നു മറ്റൊരു നദി ഉള്ളതായി
ടോളമി രേഖപ്പെടുത്തി.പാലാ പട്ടണത്തിനു സമീപം ശാന്തമായൊഴുകുന്ന മീനച്ചിൽ നദിയാവണം
അതെന്നു കനകസഭാപതിപിള്ള "ടമിൾസ് എയ്ടീൻ ഹൻട്രഡ് ഈയേർസ് എഗോ" എന്ന
കൃതിയിൽ പറയുന്നു

Monday, 14 June 2010
തെക്കുംകൂർ
തെക്കുംകൂർ
ഇന്നത്തെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം താലൂക്കുകളും, മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗം, കോട്ടയം ജില്ലയിലെ ഹൈറേഞ്ച് ഇവ ചേർന്ന പണ്ടത്തെ വെമ്പൊലിനാടിൻറെ തെക്കൻ ഭാഗങ്ങളായിരുന്നു തെക്കുംകൂർ രാജ്യം. ഏ.ഡി 1749 വരെ തിരുവിതാം കൂറിനും കൊച്ചിയ്ക്കും ഇടയിൽ നിലനിന്നിരുന്ന ഒരു ചെറു സ്വതന്ത്ര രാജ്യമാണിത്. വെമ്പൊലി നാട് തെക്കുംകൂറും വടക്കും കൂറായി പിരിഞ്ഞു. ഇരു രാജ്യത്തേയും രാജാക്കന്മാർ ബിംബിലീശരന്മാർ അഥവാ മണികണ്ഠന്മാർ എന്നറിയപ്പെട്ടു.
ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി,കോട്ടയം താലൂക്കുകളും തിരുവല്ലയും മീനച്ചിൽ താലൂക്കിൻറെ കുറെ ഭാഗവും ചേർന്നതായിരുന്നു തെക്കും കൂർ. ഏ.ഡി 1100 കാലത്താണ് വെമ്പൊലി എന്ന വേമ്പൻറെ നാട് (വേമ്പനാട് കായൽ ആ സ്മരണ നിലനിർത്തുന്നു) രണ്ടായി വേർപിരിയുന്നത്. തെക്കുംകൂറിൻറെ തലസ്ഥാനം വെന്നിമല, നട്ടാശ്ശേരി,മണികണ്ഠപുരം, താഴത്തങ്ങാടിതളി എന്നിവിടങ്ങളിൽ മാറിമാറി വന്നു. കാഞ്ഞിരപ്പള്ളിയിലും അവർക്കു ഇടം(കൊട്ടാരം) ഉണ്ടായിരുന്നു.കൊല്ലവർഷം മൂന്നാം ശതകത്തിൽ മുഞ്ഞനാടും നൻറുഴി നാടും അപ്രത്യക്ഷമായപ്പോൾ ആ പ്രദേശങ്ങൾ തെക്കും കൂറിലും ഓടനാട്ടിലുമായി ലയിച്ചു. മാവേലിപ്പാട്ടിൽ പരാമർശിക്കപ്പെടുന്ന മാവേലി വാണാദിരായൻറെ ശിലാശാസനം കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തിൽ ഇന്നും കാണാം.
തെക്കുംകൂറിൻറെ വടക്കേ അതിർത്തി വടക്കും കൂറും കീഴ്മല നാടും. തെക്കേ അതിർത്തി കായംകുളം.കുരുമുളക് എന്ന കറുത്തപൊന്നിൻറെ വിളനിലം ആയിരുന്നു തെക്കും കൂർ.പോർട്ടുഗീസ്സുകാരും ഡച്ചുകാരും തെക്കും കൂറിൽ കണ്ണുവച്ചു.തമിഴ്നാട്ടിലെ കുംഭകോണത്തു നിന്നും കർഷകരായ വെള്ളാളരും കാവേർപൂമ്പട്ടണത്തു നിന്നും വ്യാപാരികളായ വെള്ളാളരും കാഞ്ഞിരപ്പള്ളിയിലേക്കു കുടിയേറി.സമീപപ്രദേശങ്ങളിലേക്കു അനന്തര തലമുറകൾ കുടിയേറി കൃഷിയിടങ്ങൾ നിർമ്മിച്ചു.കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലുമവർ മധുര മീനാക്ഷി(മീനാച്ചി) ക്ഷേത്രങ്ങൾ പണിതു. തുടർന്ൻ കവണാർ എന്ന ഗൗണാർ മീനച്ചിൽ ആറായി.സ്ഥലം മീനച്ചിലും.പുണ്യാർ ഒഴുകുന്ന സ്ഥലം പൂഞ്ഞാറും ആയി.
കൊച്ചിയുടെ സാമന്തരായിരുന്നു തെക്കും കൂർ. 1663,1674 എന്നീ വർഷങ്ങളിൽ കൊച്ചിയുടെ അറിവോടെ ഡച്ചുകാർ തെക്കും കൂറുമായി സന്ധിയുണ്ടാക്കി. തിരുവിതാം കൂർ -കായംകുളം യുദ്ധത്തിൽ കായം കുളത്തെ സഹായിച്ചു എന്ന കാരണം പറഞ്ഞ് 1749 ൽ രാമയ്യൻ തെക്കും കൂർ പിടിച്ചടക്കി തിരുവിതാം കൂറിൽ ലയിപ്പിച്ചു.അടുത്ത വർഷം കവണാർ വരെയുള്ള പ്രദേശം ശ്രീപദ്മനാഭന് തൃപ്പടി ദാനം നലകയും ചെയ്തു. പിടിച്ചെടുക്കാൻ സഹായിച്ച ചെങ്ങന്നൂരിലെ വഞ്ഞിപ്പുഴ തമ്പുരാന് തെക്കുംകൂറിലെ ചിറക്കടവ്,ചേനപ്പാടി,പെരുവന്താനം പ്രദേശങ്ങൾ മാർത്താണ്ഡവർമ്മ കരമൊഴിവായി നൽകി
ref:
വിശ്വവിജ്ഞാന കോശം എൻ.ബി.എസ്സ് വാള്യം 7

Subscribe to:
Posts (Atom)