Kalloor Raman Pillai(Sr)

Kalloor Raman Pillai(Sr)
Showing posts with label തെക്കുംകൂര്‍-2. Show all posts
Showing posts with label തെക്കുംകൂര്‍-2. Show all posts

Wednesday, 16 June 2010

തെക്കുംകൂര്‍-2


തെക്കുംകൂര്‍
ഏ.ഡി 1749 വരെ തിരുവിതാം കൂറിനും കൊച്ചിയ്ക്കും
ഇടയില്‍ നിലനിന്നിരുന്ന ഒരു ചെറു സ്വതന്ത്ര രാജ്യം.
വെമ്പൊലി നാട് തെക്കുംകൂറും വടക്കും കൂറായി
പിരിഞ്ഞു.ഇരു രാജ്യത്തേയും രാജാക്കന്മാര്‍ ബിംബിലീശരന്മാര്‍
അഥവാ മണികണ്ഠന്മാര്‍ എന്നറിയപ്പെട്ടു.

ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി,ചങ്ങനാശ്ശേരി,കോട്ടയം താലൂക്കുകളും
തിരുവല്ലയും മീനച്ചില്‍ താലൂക്കിന്‍റെ കുറെ ഭാഗവും ചേര്‍ന്നതായിരുന്നു
തെക്കും കൂര്‍.ഏ.ഡി 1100 കാലത്താണ് വെമ്പൊലി എന്ന വേമ്പന്‍റെ നാട്
(വേമ്പനാട് കായല്‍ ആ സ്മരണ നിലനിര്‍ത്തുന്നു) രണ്ടായി വേര്‍പിരിയുന്നത്.
തെക്കുംകൂറിന്‍റെ തലസ്ഥാനം വെന്നിമല,നട്ടാശ്ശേരി,നട്ടാശ്ശേരി,മണികണ്ഠപുരം,
താഴത്തങ്ങാടിതളി എന്നിവിടങ്ങളില്‍ മാറിമാറി വന്നു.കാഞ്ഞിരപ്പള്ളിയിലും
അവര്‍ക്കു ഇടം(കൊട്ടാരം) ഉണ്ടായിരുന്നു.കൊല്ലവര്‍ഷം മൂന്നാം ശതകത്തില്‍
മുഞ്ഞനാടും നന്‍റുഴി നാടും അപ്രത്യക്ഷമായപ്പോള്‍ ആ പ്രദേശങ്ങള്‍ തെക്കും
കൂറിലും ഓടനാട്ടിലുമായി ലയിച്ചു.മാവേലിപ്പാട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന
മാവേലി വാണാദിരായന്‍ റെ ശിലാശാസനം കാഞ്ഞിരപ്പള്ളി മധുര മീനാ​ക്ഷി
ക്ഷേത്രത്തില്‍ ഇന്നും കാണാം.

തെക്കും കൂറിന്‍റെ വടക്കേ അതിര്‍ത്തി വടക്കും കൂറും കീഴ്മല നാടും.
തെക്കേ അതിര്‍ത്തി കായംകുളം.കുരുമുളക് എന്ന കറുത്തപൊന്നിന്‍ റെ
വിളനിലം ആയിരുന്നു തെക്കും കൂര്‍.പോര്‍ട്ടുഗീസ്സുകാരും ഡച്ചുകാരും
തെക്കും കൂറില്‍ കണ്ണുവച്ചു.തമിഴ്നാട്ടിലെ കുംഭകോണത്തു നിന്നും
കര്‍ഷകരായ വെള്ളാളരും കാവേര്‍പൂമ്പട്ടണത്തു നിന്നും വ്യാപാരികളായ
വെള്ളാളരും കാഞ്ഞിരപ്പള്ളിയിലേക്കു കുടിയേറി.സമീപപ്രദേശങ്ങളിലേക്കു
അനന്തര തലമുറകള്‍ കുടിയേറി കൃഷിയിടങ്ങള്‍ നിര്‍മ്മിച്ചു.കാഞ്ഞിരപ്പള്ളിയിലും
പൂഞ്ഞാറിലുമവര്‍ മധുര മീനാക്ഷി(മീനാച്ചി) ക്ഷേത്രങ്ങള്‍ പണിതു. തുടര്‍ന്ന്‍
കവണാര്‍ എന്ന ഗൗണാര്‍ മീനച്ചില്‍ ആറായി.സ്ഥലം മീനച്ചിലും.പുണ്യാര്‍ ഒഴുകുന്ന
സ്ഥലം പൂഞ്ഞാറും ആയി.

കൊച്ചിയുടെ സാമന്തരായിരുന്നു തെക്കും കൂര്‍. 1663,1674 എന്നീ വര്‍ഷങ്ങളില്‍
കൊച്ചിയുടെ അറിവോടെ ഡച്ചുകാര്‍ തെക്കും കൂറുമായി സന്ധിയുണ്ടാക്കി.
തിരുവിതാം കൂര്‍ -കായംകുളം യുദ്ധത്തില്‍ കായം കുളത്തെ സഹായിച്ചു
എന്ന കാരണം പറഞ്ഞ് 1749 ല്‍ രാമയ്യന്‍ തെക്കും കൂര്‍ പിടിച്ചടക്കി തിരുവിതാം
കൂറില്‍ ലയിപ്പിച്ചു.അടുത്ത വര്‍ഷം കവണാര്‍ വരെയുള്ള പ്രദേശം ശ്രീപദ്മനാഭന്
തൃപ്പടി ദാനം നലകയും ചെയ്തു. പിടിച്ചെടുക്കാന്‍ സഹായിച്ച ചെങ്ങന്നൂരിലെ
വഞ്ഞിപ്പുഴ തമ്പുരാന് തെക്കുംകൂറിലെ ചിറക്കടവ്,ചേനപ്പാടി,പെരുവന്താനം
പ്രദേശങ്ങള്‍ മാര്‍ത്താണ്ഡവര്‍മ്മ കരമൊഴിവായി നല്‍കി