Kalloor Raman Pillai(Sr)
Sunday, 13 February 2011
വേണമെങ്കില്‍ ക്യാപ്സിക്കം മുളകും പാലായില്‍ കായ്ക്കും
വേണമെങ്കില്‍ ക്യാപ്സിക്കം മുളകും പാലായില്‍ കായ്ക്കും
പാലാ കുരുമുളകിനു പ്രസിദ്ധം ആയിരുന്നു.കമ്പോളനിലവാരത്തില്‍ കുരുമുളകു പാലാ എന്നായിരുന്നു
പ്രമാണം. പഴയ തെക്കും കൂറിലെ സഹ്യാദ്രിസനുക്കളില്‍ വനത്തില്‍ വളര്‍ന്നിരുന്ന കറുത്തപ്പൊന്നിനെ
കാഞ്ഞിരപ്പള്ളിയിലെ മണ്ണിനോടു മല്ലിട്ടിരുന്ന കര്‍ഷകര്‍ കൃഷിചെയ്തു പാലാ കമ്പോളത്തില്‍ എത്തിച്ചിരുന്നതു
വാങ്ങാനാവണം ലന്തപ്പറുങ്കിയും
ഇങ്കിരിയേസ്സും കപ്പലില്‍ കേരളത്തില്‍ എത്തിയതു തന്നെ.പണ്ട് പാലായിയില്‍ കുരുമുളകു വില്‍പ്പന
ഇപ്പോള്‍ പാലായില്‍ പ്രിസിഷന്‍ ഫാമിംഗിലൂടെ വിദേശിയായ കാപ്സിക്കം മുളകും വിളയുന്നു.
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നു പഴമൊഴി.
നമുക്കതു തിരുത്താം-
വേണമെങ്കില്‍ കാപ്സിക്കം മുളകും പാലായില്‍ വിളയും
Tuesday, 25 January 2011
എം.എന്നും ചാലയില്‍ പണിക്കരും കൊട്ടുകാപ്പള്ളിയും
കേരളാ ക്രൂഷ്ചേവ് എം.എന്‍. ഗോവിന്ദന്‍ നായരുടെ അപദാനങ്ങള്‍ എം.എസ്സ്.രാജേന്ദ്രന്‍,ഈ .ചന്ദ്രസശേഖരന്‍ നായര്‍,
പുര്യയി ചന്ദ്രന്‍,വി.പി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ മലയാളം ജനുവരി 7 ലക്കത്തില്‍ എണ്ണിപ്പാടിയത് സന്തോഷപൂര്‍വ്വം വായിച്ചു.
പന്തിഭോജനം, പന്തളം ചേരിക്കലിലെ ഹരിജന്‍ സ്കൂള്‍,ജനയുഗം പത്രം, ഒരിന്ത്യന്‍ സംസ്ഥാനത്ത് ആദ്യമായി കമ്മ്യൂണിസ്റ്റ്
ഏകകക്ഷി ഭരണം,പിന്നെ കൂട്ടുകക്ഷി ഭരണം, ലക്ഷം വീടു-ഓണത്തിന് ഒരു പറ അരി പദ്ധതികള്‍, ഇടുക്കി അണക്കെട്ട്,ഉഴാന്‍
ട്രാക്ടര്‍ എല്ലാം എല്ലാം ജനസൗഹൃദപരിപാടികള്‍.എന്നാല്‍ അത്രതന്നെ ജനസൗഹൃദമല്ലാത്ത,ജനവിരുദ്ധ എന്നു തന്നെ പറയാവുന്ന
ഒന്നു രണ്ടു പരിപാടികള്‍ കൂടി ആ തന്ത്രജ്ഞന്‍ നടപ്പാക്കി എന്ന കാര്യം മറച്ചുവച്ചു.
തിരുക്കൊച്ചി നിയമസഭയിലെ പ്രതിപക്ഷനേതാവ്,തൊഴിലാളി നേതാവ്
ടി.വി തോമസ് കേരള മുഖ്യമത്രിയാകാതെ നോക്കി.ഒരു പക്ഷേ ടി. വി ആയിരുന്നു കേരളത്തിലെ ആദ്യ മുഖ്യമന്ത്രി എന്നു വരുകില്‍
ഭരണചരിത്രം മറ്റൊരു വിധത്തിലാകുമായിരുന്നു.
കേരളത്തില്‍ കമ്മ്യുണിസ്റ്റ് ഭരണം വരും എന്നു എം.എന്‍ പ്രവചിച്ചപ്പോള്‍ പാര്‍ട്ടി അംഗങ്ങള്‍ പോലും അമ്പരന്നു എന്നതു വാസ്തവം.
എന്നാല്‍ അതിനു സഹായമായ വലിയൊരു തന്ത്രം മറച്ചു വയ്ക്കപ്പെട്ടു.സ്വന്തം ഭാര്യാപിതാവ് ചാലയില്‍ കെ.എം.പണിക്കര്‍
നല്‍കിയ വന്‍സഹായം.ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ നീണ്ടു നിവര്‍ന്നു കിടന്നിരുന്ന കേരളാംബികയുടെ കണം കാലുകള്‍-
നാഞ്ചിനാടുള്‍പ്പെടുന്ന തെക്കന്‍ തിരുവിതാം കൂര്‍- നിഷ്കരുണം വെട്ടിമാറ്റിയ ക്രൂര കര്‍മ്മം.സംസ്ഥാനപുനസംഘടനാ കമ്മീഷന്‍
ചെയര്‍മാന്‍ എന്ന നിലയില്‍ പണിക്കര്‍ അഡ്ഡേഹം പുത്രീഭര്‍ത്താവിനു കൊടുത്ത സ്ത്രീധനം.
പണിക്കരുടെ ഈ ക്രൂരപ്രവൃത്തിയെ ഏറ്റവും നിശിതമായി വിമര്‍ശിച്ചത്,വിചിത്രമെന്നു പറയട്ടെ, ഒരു പാലാക്കാരന്‍ നസ്രാണി ആയിരുന്നു.
എം.പി ആയിരുന്ന പി.ടി ചാക്കോയെ പണം കൊടുത്തു രാജിവയ്പ്പിച്ച,തിരുവിതാം കൂര്‍ ഝാന്‍സി റാണി അക്കാമ്മ ചെറിയാനു
കോണ്‍ഗ്രസ്സ് ടിക്കറ്റ് നിഷേധിക്കാന്‍ കാരണക്കാരനായ,ഇടുക്കിയില്‍ ഒരണക്കെട്ട് എന്ന ആശയം കൊണ്ടു വന്ന,പാലാപ്പട്ടണത്തിനു
പേര്‍ നല്‍കിയ പാലാത്തു ചെട്ടിയാരുടെ ആദ്യ കാല ആശ്രിതന്‍, സാക്ഷാല്‍ കൊട്ടുകാപ്പള്ളി ജോര്‍ജ് തോമസ്.പാര്‍ ല മെന്റില്‍ കൊട്ടുകാപ്പള്ളി
അക്കാലത്തു നടത്തിയ പ്രസംഗം, കേരളമെന്നു കേട്ടാല്‍ അഭിമാനപൂരിതം എന്നവസാനിപ്പിച്ച ശശിതരൂരിന്റെ വിടവാങ്ങല്‍ പ്രസംഗവുമായി
തട്ടിച്ചാല്‍ ഒന്നു മഹാമേരു ; മറ്റേത് വെറും ചുണ്ടെലി.മലയാളപാഠാവലിയില്‍ ചേര്‍ക്കേണ്ട പ്രസംഗം സി.കേശവന്റെ കോഴഞ്ച്ചേരി പ്രസ്ംഗമോ
വേലുത്തമ്പിയുടെ കുണ്ടറപ്രസംഗമോ ശശിതരൂരിന്റെ പ്രസംഗമോ അല്ല കൊട്ടുകാപ്പള്ളിയുടെ അന്നത്തെ പാര്‍ ല മെന്റ് പ്രസംഗമാണ്‍.
ജോര്‍ജ് ആലയ്ക്കാപ്പള്ളി തയ്യാറാക്കിയ"'കൊട്ടുകാപ്പള്ളി" എന്ന ജീവചരിത്രത്തില്‍
ഈ പ്രസംഗം മുഴുവനായി നല്‍കിയിട്ടുണ്ട്.ഏതാനും ഭാഗം താഴെക്കൊടുത്തിരിക്കുന്ന ബ്ലോഗില്‍ വായിക്കാം.
http://trivandrum2009.blogspot.com/2009/08/blog-post_1630.html
Wednesday, 4 August 2010
Tuesday, 3 August 2010
അതിജീവനം
അതിജീവനം
വേണാട്ടരചന്മാരേയും അവരുടെ പ്രജകളേയും പുന്നെല്ലിൻ ചോറൂട്ടി വളർത്തി വലുതാക്കിയിരുന്നത്
ജലസേചനം നടത്തി കൃഷി ചെയ്തിരുന്ന നാഞ്ചിനാട് വെള്ളാളർ (വേൽ+ ആളർ) ആയിരുന്നു.തിരുനെൽ വേലിയിലെ തെങ്കാശി ഊർകളിൽ നിൻ റ് നാഞ്ചിനാട്ടിലേക്കു കൃഷിയിടം തേടി അധിനിവേശം നടത്തിയവരായിരുന്നു പിള്ളമാർ എന്ന ശൈവസന്തതികൾ. നാഞ്ചിനാടിനെ പൊൻ വിളയും ഭൂമിയാക്കി മാറ്റിയ അദ്ധ്വാൻശീലരായ വെള്ളാളപ്പിള്ളമാരുടെ ഇതിഹാസസമാനമായ കഥയാണ് പ്രൊഫ.ഏറ്റുമാനൂർ സോമദാസൻ അതി ജീവനം എന്ന ചരിത്ര ആഖ്യായികയിലൂടെ ചുരുളഴിക്കുന്നത്. ഉഴവ വിഭാഗത്തിൽ പെടുന്ന പിള്ളമാർ വടക്ക് ആലങ്ങാടു വരെ തിരുവിതാംകൂർ ഒട്ടാകെ വ്യാപിച്ചു. അവർ കണക്കപ്പിള്ളമാരും പിള്ളയണ്ണമ്മാരും ആയി.കണ്ടെഴുത്തും കാര്യവിചാരവും അവരുടെ കുത്തകയായി. ഉദ്യോഗസ്ഥരും ജന്മിമാരും ഊരാളന്മാരും ആയി.വൈക്കം പത്മനാഭപിള്ളയെപോലുള്ള വീരദേശാഭിമാനികളും ആറുമുഖമ്പിള്ള ദളവായെപ്പോലുള്ള മികച്ച ഭരണാധികാരികളും അവരിലുണ്ടായി.ചെമ്പരാമൻപിള്ളയെ പോലുള്ള സ്വാതന്ത്ര്യസേനാനികളും മനോന്മണീയം സുന്ദരൻ പിള്ളയെപോലുള്ള പണ്ഡിതരും കവികളും അവരിലുണ്ടായി.അവരുടെ കഥയാണ് അതിജീവനം.ഒപ്പം മാർത്താണ്ഡവർമ്മ ഫെയിം കള്ളിയങ്കാട്ടു നീലി എന്ന യക്ഷി, കുമാരകോവിലിലെ അക്കച്ചിക്കോവിൽ,തങ്കച്ചിക്കോവിൽ എന്നിവയുടെ ചരിത്രവും ഈ ആഖ്യായികയിലൂടെ അനാവരണം ചെയ്യപ്പെടുന്നു.
വള്ളിയുടേയും മുരുകൻ റേയും അവരുടെ അനന്തര തലമുറയിൽ പെട്ട നാഞ്ചിക്കുറവനേയും നാഞ്ചിക്കുറവൻറെ തട്ടകമായ നാഞ്ചിനാടിനേയും അവതരിപ്പിച്ചു കൊണ്ടാണ് അതിജീവനം ആരംഭിക്കുന്നത്. നല്ലപെരുമാൾ പിള്ളയുടെ നേതൃത്വത്തിൽ "ഉഴവേ എങ്കൾ വേലൈ" എന്നു പറഞ്ഞ് തെങ്കാശിയിൽ നിന്ന്
നാഞ്ചിക്കുറവൻ റെ പ്രജകളായി എത്തിയ കർഷകരായ വെള്ളാളപിള്ളമാർ മണ്ണിനെനംസ്കരിച്ച്,ഒരുനുള്ള് മണ്ണ് പ്രസാദമായി നെറ്റിയിൽ ചാർത്തി,മണ്ണു കുഴച്ച് പിള്ളയാർ പ്രതിമ നിർമ്മിച്ച്,കുത്തു വിളക്കു കൊളുത്തി പ്രണമിച്ചായിരുന്നു മണ്ണിൽ കൃഷിയിറക്കിയിരുന്നത്."ഇന്നിമേൽ,വരകപ്പോകിറ കാലം ഉങ്കളുടെ വേലൈകൾ,അടിമകൾ" എന്നു പറഞ്ഞ് മുത്തുപിള്ളയുടെ കാലത്ത് ആശ്രിതരായ പിള്ളമാർ,കാലാന്തരത്തിൽ.അധികാരദുർമ്മോഹികളായി, തൃപ്പാപ്പൂർ മൂപ്പൻ വേൾനാട് ഇളവരശിൽ നിന്നു പണക്കിഴി വാങ്ങി,കുറവരശരെ ചതിച്ച കഥ പ്രൊഫ.സോമദാസൻ വിവരിക്കുന്നു."കള്ളസത്യം ചെയ്ത വകയാ.
ഒരിക്കലും രക്ഷപെടുകയില്ല" എന്നു ചെറുപ്പത്തിൽ അമ്മൂമ്മയിൽ നിന്നു കേട്ട കുടുംബപുരാണം അനാവരണം ചെയ്യപ്പെടുകയാണ് ഈചരിത്രാഖ്യായികയിൽ. ആ ചതിയെ തുടർന്ന് അനന്തര തലമുറകൾക്കു
നേരിടേണ്ടി വന്ന പ്രതിസന്ധി പരമ്പരകളും അവയെ എങ്ങിനെ അവർ അതിജീവിച്ചു എന്നതുമാണ് അതിജീവനം എന്ന ആഖ്യായിക പറയുന്നത്.
ആധാരങ്ങൾ,ഉടമ്പടികൾ,തലക്കുറികൾ,പകർപ്പുകൾ എന്നിവ തയ്യാറാക്കുന്ന,ചെവിപ്പുറത്ത് ചെത്തി
ക്കൂർപ്പിച്ച എഴുത്തുകോലും കൈയ്യിൽ കടുക്കാ മഷി നിറച്ച ചിരട്ടകളുമായി പോകുന്ന പിള്ളമാരെ ഈ
ചരിത്രകഥയിലെ ആറാം അദ്ധ്യായത്തിൽ കാണാം.ആലങ്ങാടു വരെ നീണ്ടു കിടന്നിരുന്ന തിരുവിതാം
കൂറിലെ കൈപ്പുഴ മണ്ഡപത്തും വാതിലിൽ പെട്ട കുമരകം,വെച്ചൂർ,വൈക്കം,പരിപ്പ് തുടങ്ങിയ ദേശങ്ങളിലെ ജനജീവിതം,കുമരകത്തെ ചിറ്റേഴം കുടുംബം, പന്തളം കോയിക്കൽ കൊട്ടാരം വക കളരി, കൊമ്പനാനയെ ലേലം ചെയ്തു വേലുത്തമ്പി ദളവാ( കണക്കു ചെമ്പരാമൻ വേലായുധൻ) ഉൽഘാടനം ചെയ്ത ചങ്ങനാശ്ശേരി ചന്ത, ആയിരം രൂപാ ലേലം കൊണ്ട് ആനയെ വാങ്ങി വേലായുധൻ എന്നു പേരിട്ട്,വേലുത്തമ്പിയുടെ പ്രീതി സമ്പാദിച്ച് വലം കൈ ആയി മാറിയ വൈക്കം പത്മനാഭപിള്ള,അനുയായി ചെമ്പിൽ വലിയ അരയൻ, പൂർണ്ണ നാരീശ്വരനായ ഏറ്റുമാനൂർ തേവർ എന്നിവരെയെല്ലാം നമുക്ക് അതിജീവന്മ് വഴി പരിചയപ്പെടാം. ചുരുക്കത്തിൽ ഉഴവർ വിഭാഗത്തിൽ പെട്ട കൃഷീവലന്മാരും ക്ഷേത്ര
ഊരാളന്മാരും കണക്കപ്പിള്ളമാരും പാർവത്യകാരന്മാരും സ്ഥലമളവു വിദഗ്ദരുമായി മാറിയ തമിഴ്വംശജർ വെള്ളാളരുടെ ഈ ചരിത്രം ഏറെ പാരായണക്ഷമാണ്.
ചങ്ങനാശ്ശേരിയിലെ മലയാളം വിദ്യാപീഠം 2009 ൽ പുറത്തിറക്കിയ ഡീലക്സ് എഡീഷനു 350 രൂപയാണു വില. പേപ്പർ ബാക്ക് എഡിഷൻ താമസ്സിയാതെ പുറത്തിറങ്ങുമെന്നു പ്രൊഫ.സോമദാസൻ പറയുന്നു(ഫോൺ: 0481-240 2782 ചങ്ങനാശ്ശേരി)
Monday, 2 August 2010
Sunday, 18 July 2010
Dr.L.A.Ravi Varma(1884-1958)
There is a junction called Thampuran mukku near the General Hospital , Trivandrum
It is named after an opthalmologsit cum Ayurvedic Physician
Dr.L.A.Ravi Varma(1884-1958)
Ravivarmma wa born in 1884 as the son of Sri Neelakanda Sarmma an eminent Sanskrit scholar and ivory sculptor. He studied sanskrit and Ayurveda in traditional way in childhood and passed MBCM in 1911, studiying in Madras Medical College.
He worked in Kottayam District hospital for sometime. He got DOMS in 1921 studiying in Mooefield Hospital, London. He was posted in Ophthalmic hospital,Trivandrum. in 1922. He continued there till retirement in 1940.
He had 2 sons and 3 daughters in the first marriage and 4 sons and 2 daughters in the second marriage .His son Anirudha Varmma is a famous Neuro Surgeon.
After retirement, he contributed liberally in Malayalam literature, linguistics, comparitive study of scripts in various languages and also in commentearies of Veda and Upanishads. During 1940-42 he worked as the Curator of Manuscript Library,Trivandrum. The first book of Pediatrics in Malayalam -Kumarabruthyam- was written by him .He had translated portions of Bhagavat Geetha for Einstein.
His magnum opus is about old Malayalam script, Vattezhuthu,Kolezhuthu and Malayanma. He wrote number of articles in popular science for children (Balan Publications of Mathew M.Kuzhiveli)
After the term as Curator, he was appointed as Director of Ayurveda. Following an agitation by students he resigned in 1948. He died in 1958.
He had good knowledge of Astrolgy .One of his sons,late Prathapa Varmma of Aranmula too was a good Astrologist. The accompanying photograph of Dr.Varma was given by this son. He was good in ivory carving and preparing gold ornaments.
Dr.RaviVarmma was known as "Kannu Vaidyan Thampuran" and the place where he lived is still known as "Thampuran mukku".
Source: Prof.K.Rajasekharan Nair,Evolution of Modern Medicine in Kerala 2001

കോട്ടയത്തെ ആദ്യകാല ഡോക്ടന്മാർ
കോട്ടയത്തെ ആദ്യകാല ഡോക്ടന്മാർ
കുതിരപ്പുറത്തു സഞ്ചരിച്ചു രോഗികളെ പരിശോധിച്ചിരുന്ന ഡോ.ജേക്കബ് അമ്പൂരാൻ ആണ്
കോട്ടയത്തെ ആദ്യ ഡോക്ടർ.അദ്ദേഹത്തിൻ റെ മകൻ ഡോ.ജെ.സി.അമ്പൂരാൻ പേരു കേട്ട
ജനറൽ പ്രാക്ടീഷണർ ആയിരുന്നു.കുട്ടികളുടെ ഡോക്ടർ ആയിരുന്ന പാപ്പച്ചൻ(കെ.ജെ.ജേക്കബ്
സീനിയർ),മന്ത്രിയായിരുന്ന വി.ഓ.മർക്കോസിൻറെ സഹോദരൻ ഈ.എൻ.ടി സർജൻ വി.ഓ.
സക്കറിയാ,നേത്രരോഗ ചികിൽസകൻ തോമസ് താമരപ്പളളി, സർജൻ ഡോ.ഗോപാലപിള്ള(അറയ്ക്കൽ) എഫ്.ആർ.സി.എസ്സ്,ഡോ.പൊതുവാൾ,ഡോ.കെ.പി പൗലോസ്,മാത്യൂ സഖറിയാ,ഡോ.സാറാമ്മ ജോസഫ്(അനെതീഷ്യാ) ഡോ.അച്ചാമ്മ വർഗീസ്,ഡോ.അമ്മിണി ഫിലിപ്,ദന്ത ഡോക്ടർ വി.കെ.മാണി(ഏറ്റവും പ്രായം കൂടിയ ദന്തിസ്റ്റ് എന്ന നിലയിൽ ലിംകാ ബുക്കിൽ കയറിക്കൂടി) എന്നിവരായിരുന്നു കോട്ടയത്തെ ആദ്യകാല മലയാളി ഡോക്ടറന്മാർ.

Subscribe to:
Posts (Atom)